സിനിമകളില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ വ്യക്തി, അന്തസ്സോടെ തുടരുക: അനുരാഗ് കശ്യപിനെ പിന്തുണച്ച് ആദ്യ ഭാര്യ കല്‍ക്കി കൊച്ചലിന്‍

അനുരാഗ് കശ്യപിനെതിരെ നടി പായല്‍ ഘോഷ് ഉന്നയിച്ച ലൈംഗിക പീഡനാരോപണങ്ങളില്‍ പ്രതികരിച്ച് സംവിധായകന്റെ ആദ്യ ഭാര്യയും നടിയുമായ കല്‍ക്കി കൊച്ചലിന്‍. അനുരാഗിനെ പിന്തുണച്ചു കൊണ്ടുള്ള കുറിപ്പാണ് കല്‍ക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായാണ് അനുരാഗ് തന്റെ സിനിമകളിലൂടെ പോരാടിയത് എന്നാണ് കല്‍ക്കി പറയുന്നത്.

കല്‍ക്കി കൊച്ചലിന്റെ കുറിപ്പ്:

പ്രിയ അനുരാഗ്,
ഈ സോഷ്യല്‍ മീഡിയ സര്‍ക്കസ് നിങ്ങളിലേക്ക് എത്താന്‍ അനുവദിക്കരുത്, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായാണ് നിങ്ങളുടെ തിരക്കഥകളിലൂടെ നിങ്ങള്‍ പോരാടിയത്. നിങ്ങളുടെ പ്രൊഫഷണല്‍ ഇടത്തിലും വ്യക്തിഗത ജീവിതത്തിലും അവരുടെ സമഗ്രതയെ നിങ്ങള്‍ സംരക്ഷിച്ചു. അതിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്, വ്യക്തിപരവും തൊഴില്‍പരവുമായ ഇടങ്ങളില്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും എന്നെ തുല്യയായി കണ്ടിട്ടുണ്ട്.

വിവാഹമോചനത്തിനു ശേഷവും നിങ്ങള്‍ എനിക്കായി നിലകൊണ്ടു, ജോലി സ്ഥലത്ത് സുരക്ഷിതയല്ല എന്ന് തോന്നിയപ്പോള്‍ വിവാഹത്തിന് മുമ്പും നിങ്ങള്‍ എന്നെ പിന്തുണച്ചിട്ടുണ്ട്. എല്ലാവരും പരസ്പരം ദുരുപയോഗം ചെയ്യുകയും യാതൊരു പ്രത്യാഘാതങ്ങളും കൂടാതെ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന ഈ വിചിത്ര സമയം അപകടകരവും വെറുപ്പുളവാക്കുന്നതുമാണ്.

ഇത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും രാജ്യത്തെയും നശിപ്പിക്കുകയാണ്. ഇതിനപ്പുറം നിങ്ങളെ ആവശ്യമുള്ള ഒരിടമുണ്ട്, ആരും ശ്രദ്ധിക്കാത്തപ്പോള്‍ പോലും ദയ കാണിക്കുന്നയിടം, അതിനെ കുറിച്ച് നിങ്ങള്‍ക്ക് നല്ല പരിചയമുണ്ടെന്ന് എനിക്കറിയാം. ആ അന്തസ്സില്‍ തുടരുക, ശക്തമായി നിങ്ങള്‍ ചെയ്യുന്ന ജോലി തുടരുക.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ