30 ചുംബന സീനുകളെ അതിജീവിച്ചത് ശോഭിതയുടെ പിന്തുണ കൊണ്ട്; വിമര്‍ശനങ്ങളോട് പ്രതികരിച്ച് അനില്‍ കപൂര്‍

അനില്‍ കപൂറും ആദിത്യ റോയ് കപൂറും പ്രധാന വേഷത്തില്‍ എത്തിയ വെബ് സീരിസ് ആണ് ‘ദ നൈറ്റ് മാനേജര്‍’. സീരിസില്‍ വില്ലന്‍ വേഷത്തിലാണ് അനില്‍ കപൂര്‍ അഭിനയിക്കുന്നത്. ശോഭിത ധൂലിപാലയാണ് അനില്‍ കപൂറിന്റെ കാമുകിയായി എത്തുന്നത്. സീരിസിലെ ഗ്ലാമര്‍ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

66 വയസുള്ള അനില്‍ കപൂറുമായി 30 ഓളം ചുംബന രംഗങ്ങള്‍ സീരിസില്‍ ശോഭിതയ്ക്കുണ്ട്. ഇതോടെ സീരിസിനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അനില്‍ കപൂര്‍ ഇപ്പോള്‍. ചുംബന സീനുകള്‍ എടുത്തതിനെ കുറിച്ചാണ് അനില്‍ കപൂര്‍ പറയുന്നത്.

സീരിസില്‍ ആ രംഗങ്ങള്‍ ചെയ്യുന്നതിനിടെ തനിക്കും ശോഭിതയ്ക്കും ഇടയില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായി. മുമ്പ് മറ്റൊരു നടിക്കൊപ്പവും അത്തരം രംഗങ്ങള്‍ ചെയ്തിട്ടില്ലാത്തതിനാല്‍ ഒരു പരിധി വരെ താന്‍ ആശങ്കാകുലനായിരുന്നു എന്നതാണ് നേര്. ശോഭിത വളരെ ദയപൂര്‍വ്വമാണ് തന്നോട് കൂടെ അഭിനയിച്ചത്.

അത് തന്നെ വളരെയധികം സഹായിച്ചു. താന്‍ സിനിമാ രംഗത്ത് ഏറെ പരിചയസമ്പത്തുള്ള ആളാണ്. പക്ഷേ ഇപ്പോഴത്തെ ചെറുപ്പക്കാരുടെ കൂടെ ജോലി ചെയ്യുന്നതും അവരുടെ പിന്തുണയും തനിക്ക് എത്രത്തോളം പ്രയോജനം ചെയ്യുന്നുവെന്ന് ഇപ്പോഴാണ് മനസിലാകുന്നത് എന്നാണ് അനില്‍ കപൂര്‍ പറയുന്നത്.

2016ല്‍ ബിബിസി എയര്‍ ചെയ്ത ‘ദ നൈറ്റ് മാനേജര്‍ട എന്ന ഇംഗ്ലീഷ് സീരിസിന്റെ ഇന്ത്യന്‍ റീമേക്കാണ് ഇത്. ഫെബ്രുവരി 17ന് ആണ് സീരിസ് സ്ട്രീം ചെയ്യാന്‍ ആരംഭിച്ചത്. അണ്ടര്‍കവര്‍ ഏജന്റ് ആയാണ് സീരിസില്‍ ആദിത്യ റോയ് കപൂര്‍ വേഷമിടുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്