'സ്ത്രീ വിദ്വേഷി, ഷെയിം ഓണ്‍ യു രോഹിത് ഷെട്ടി'; കത്രീന കൈഫിനെതിരെയുള്ള പ്രതികരണത്തില്‍ സംവിധായകനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ രോഹിത് ഷെട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ഷെയിം ഓണ്‍ യു രോഹിത് ഷെട്ടി എന്ന ഹാഷ്ടാഗുകളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. രോഹിത് ഷെട്ടി ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് നടി കത്രീന കൈഫിന്റെ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, അജയ് ദേവ്ഗണ്‍ എന്നിവര്‍ നായകന്‍മാരായി എത്തുന്ന “സൂര്യവംശി” ആണ് രോഹിത് ഷെട്ടി ഒരുക്കുന്ന പുതിയ ചിത്രം. കത്രീന കൈഫാണ് ചിത്രത്തില്‍ നായിക. ഏത് നടനിലേക്ക് ആയിരുന്നു താങ്കള്‍ കൂടുതല്‍ ഫോക്കസ് ചെയ്തത് എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായാണ് മൂന്നു നായകന്‍മാര്‍ക്കൊപ്പം കത്രീനയെ ആരാണ് ശ്രദ്ധിക്കുക എന്ന് രോഹിത് പറഞ്ഞത്.

“”ബ്ലാസ്റ്റ് സീനില്‍ കത്രീനയുമുണ്ട്. കുറച്ചു കൂടി ക്ലോസ് ആയി നോക്കിയാല്‍ കത്രീന കണ്ണു ചിമ്മുന്നത് കാണാം. നാലാമത്തെ ടേക്ക് കഴിഞ്ഞപ്പോള്‍ അവര്‍ വന്ന് ചോദിച്ചു ഒരു ടേക്ക് കൂടി എടുക്കാന്‍ കഴിയുമോയെന്ന്. കത്രീനയോട് ഞാന്‍ പറഞ്ഞു, അതില്‍ നിങ്ങളെയാരും ശ്രദ്ധിക്കാന്‍ പോകുന്നില്ല””എന്ന് രോഹിത് ഷെട്ടി പറഞ്ഞു. ഇക്കാര്യമാണ് കത്രീന ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

Latest Stories

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്