കൂനിയെന്നും പരന്ന മാറിടമുള്ളവളെന്നും വിളിച്ച് പരിഹസിച്ചു, തകര്‍ന്നു പോയി.. ജീവിതം തിരിച്ചുപിടിച്ചത് തെറാപ്പിയിലൂടെ: അനന്യ

ട്രോളുകളില്‍ തകര്‍ന്ന താന്‍ തെറാപ്പിയിലൂടെയാണ് ജീവിതം തിരിച്ചു പിടിച്ചതെന്ന് നടി അനന്യ പാണ്ഡെ. കടുത്ത സൈബര്‍ ആക്രമണങ്ങളും പരിഹാസങ്ങളും തന്നെ മാനസികമായി തകര്‍ത്തു കളഞ്ഞിരുന്നു. ആരെങ്കിലും നോക്കിയാല്‍ പോലും പൊട്ടിക്കരയുകയും സെറ്റുകളില്‍ പോകാനുള്ള മാനസികാവസ്ഥ നശിച്ച നിലയിലുമായിരുന്നു താന്‍ എന്നുമാണ് അനന്യ തുറന്നു പറഞ്ഞിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്റെ ഉറക്കം കളഞ്ഞിരുന്നു. തെറപ്പിയിലൂടെയാണ് ജീവിതം തിരിച്ചുപിടിച്ചത്. ആളുകള്‍ മോശമായി എഴുതുന്നത് വായിക്കുമ്പോള്‍ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യമൊക്കെ ഓരോന്നും വായിച്ചു പോകുമ്പോള്‍ ഇത് മനസമാധാനം കളയാന്‍ പര്യാപ്തമായതാണെന്ന ചിന്ത ഉണ്ടായിരുന്നില്ല.

കമന്റുകള്‍ വായിച്ച്, അത് വിട്ടുകളയുകയായിരുന്നു. പക്ഷേ മനസിനുള്ളില്‍ എവിടെയോ അത് പറ്റിയിരിക്കുകയുകയും പിന്നീടൊരവസരത്തില്‍ കടുത്ത നിരാശയിലേക്കും സങ്കടത്തിലേക്കും തള്ളിവിടുകയുമായിരുന്നു. തെറപ്പി ആരംഭിച്ചതോടെ വികാരങ്ങളെ നിയന്ത്രിക്കാനും സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളെ ഉള്ളിലേക്ക് എടുക്കാതിരിക്കാനും പഠിച്ചു.

അഭിനയം ആരംഭിച്ച സമയത്ത് ആരോ വ്യാജ ഐഡിയുണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ അവാസ്തവമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തു. ഒപ്പം പഠിച്ചതാണെന്ന് അവകാശപ്പെട്ടാണ് അപവാദം പ്രചരിപ്പിച്ചത്. ആദ്യം ഞാനോര്‍ത്തത് ഇതൊന്നും ആരും വിശ്വസിക്കില്ല എന്നാണ്. പക്ഷേ ആളുകള്‍ അതൊക്കെ വിശ്വസിച്ചു. ചിലപ്പോഴൊക്കെ എനിക്കീ സോഷ്യല്‍ മീഡിയ ഉപേക്ഷിച്ച് ഓടിക്കളയാന്‍ തോന്നും.

കൂനിയെന്നും, പരന്ന മാറിടമുള്ളവളെന്നും, കോഴിക്കാല് പോലെയാണെന്നും കരടിയെ പോലെ രോമം നിറഞ്ഞതാണ് എന്നുമെല്ലാം സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആളുകള്‍ എന്നെ പരിഹസിച്ചിരുന്നു. ഇതിന്റെ മറ്റൊരു രൂപമാണ് സോഷ്യല്‍ മീഡിയക്കാലത്ത് നടക്കുന്നത് എന്നാണ് അനന്യ പാണ്ഡെ പറയുന്നത്.

Latest Stories

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി; നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്നും പരമോന്നത കോടതിയുടെ മുന്നറിയിപ്പ്