ആളുകളില്‍ നിന്ന് കിട്ടിയ പ്രതികരണങ്ങളില്‍ നിന്ന് ഞാന്‍ അറിഞ്ഞു എന്റെ ലോകം മാറിത്തുടങ്ങിയിരിക്കുന്നു: അമിതാഭ് ബച്ചന്‍

സിനിമകള്‍ ഇല്ലാതിരുന്ന കാലത്താണ് താന്‍ ടെലിവിഷനിലേക്ക് തിരിഞ്ഞതെന്ന് അമിതാഭ് ബച്ചന്‍. 2000ല്‍ ആരംഭിച്ച കോന്‍ ബനേഗാ ക്രോര്‍പതി 1000 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്. 21 വര്‍ഷമായി ഈ പരിപാടി അവതരിപ്പിക്കുന്നത്തിന്റെ സന്തോഷം ഇക്കഴിഞ്ഞ എപ്പിസോഡില്‍ താരം പങ്കിട്ടിരുന്നു.

മകള്‍ ശ്വേത, കൊച്ചു മകള്‍ നവ്യ നവേലി എന്നിവര്‍ ഷോയില്‍ എത്തിയിരുന്നു. മകളുടെ ചോദ്യത്തിന് മറുപടിയായായാണ് 21 വര്‍ഷത്തെ തന്റെ യാത്രയെ കുറിച്ച് ബച്ചന്‍ പറഞ്ഞത്. ഒരുപാട് പേര് അന്ന് എന്നോട് പറഞ്ഞു ബിഗ് സ്‌ക്രീനില്‍ നിന്ന് ടെലിവിഷനിലേക്കു പോകുന്നത് തന്റെ ഇമേജിനെ ബാധിക്കുമെന്ന്.

അന്ന് തനിക്ക് സിനിമകള്‍ ഒന്നും കിട്ടാതിരുന്ന സമയമായിരുന്നു. ഷോ തുടങ്ങിയ ശേഷം ആളുകളില്‍ നിന്ന് കിട്ടിയ പ്രതികരണങ്ങളില്‍ നിന്ന് താന്‍ അറിഞ്ഞു തന്റെ ലോകം മാറിത്തുടങ്ങിയിരിക്കുന്നു എന്നാണ് ബച്ചന്‍ പറയുന്നത്. ഏറെ ആരാധകരുള്ള ഷോയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗ ക്രോര്‍പതി.

ഷോയുടെ 13-ാം സീസണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ഒരു സീസണില്‍ ഷാരൂഖ് ഖാന്‍ ആണ് അവതാരകനായി എത്തിയത്. ബാക്കിയെല്ലാ സീസണിലും അമിതാഭ് ബച്ചന്‍ തന്നെയായിരുന്നു അവതാരകന്‍. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പേരില്‍ മലയാളത്തിലടക്കം ഷോ എത്തിയിരുന്നു.

Latest Stories

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

അവർ മരണത്തിലൂടെ ഒന്നിച്ചു; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ

അപ്രതീക്ഷിതമായി സിനിമയിലെത്തി; ജീവിതമാർഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്; സിനിമയിൽ മുപ്പത് വർഷങ്ങൾ പിന്നിട്ട് ബിജു മേനോൻ

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍