ബലാത്സംഗ ഭീഷണികളും വിദ്വേഷ സന്ദേശങ്ങളും; നിയമ നടപടിക്കൊരുങ്ങി ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്‍

സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന ബലാത്സംഗ ഭീഷണികള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്‍ ഭട്ട്. ബലാത്സംഗ ഭീഷണികളും വിദ്വേഷങ്ങളും നിറഞ്ഞ കമന്റുകളും സന്ദേശങ്ങളും അടക്കമുള്ളവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചാണ് നിയമ നടപടി സ്വീകരിക്കുമെന്ന് ഷഹീന്‍ വ്യക്തമാക്കിയിരിക്കുന്നത്.

“”ഇത് നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നുണ്ടോ? എന്തുകൊണ്ട്? ഇത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല”” എന്ന് ഷഹീന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഓരോ പതിനഞ്ച് മിനിറ്റിലും ഇന്ത്യയില്‍ ഒരോ സ്ത്രീ വീതം ബലാത്സംഗ ചെയ്യപ്പെടുന്നു എന്ന കണക്ക് പങ്കുവെച്ചാണ് ഷഹീന്റെ പോസ്റ്റ്.

ഈ കണക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നതായും എന്നാല്‍ സ്ത്രീകളെ നിരന്തരം ഭീഷണിപ്പെടുത്താതിരിക്കാന്‍ സുരക്ഷിതമായ ഇടം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് സൃഷ്ടിക്കാന്‍ സഹായിക്കേണ്ടതുണ്ടെന്നും ഷഹീന്‍ കൂട്ടിച്ചേര്‍ത്തു.

ആരെങ്കിലും അധിക്ഷേപിക്കുകയാണെങ്കില്‍ ഒരു പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന രീതി താന്‍ മാറ്റില്ലെന്നും അത് അവര്‍ തന്നെ നിര്‍ത്തണമെന്നും ഷഹീന്‍ കുറിച്ചു. നിര്‍മ്മാതാവ് മുകേഷ് ഭട്ടിന്റെയും മുന്‍കാല നടിയുമായ സോണി റസ്ദാന്റെയും മകളാണ് ഷഹീന്‍.

Latest Stories

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ