ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഇങ്ങനെ പറ്റിക്കാനാകുമോ മന്നാഡിയാര്‍ക്ക്? വീഡിയോയുമായി അക്ഷയ് കുമാര്‍

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഫിറ്റ്‌നസ് ഫ്രീക്ക് ആയ തന്റെ സുഹൃത്തിനെ പറ്റിച്ച് അക്ഷയ് കുമാര്‍. ബിസിനസ്സ്മാനായ മനീഷ് മന്ദാനയെയാണ് അക്ഷയ് കുമാര്‍ പറ്റിച്ചത്. ഏപ്രില്‍ ഫൂള്‍സ് ഡേ എന്ന ഹാഷ്ടാഗോടെ താരം തന്നെയാണ് സുഹൃത്തിനെ പറ്റിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.

രണ്ട് കൈകള്‍ കൊണ്ടും ഒരാളെ എടുത്ത് പൊക്കുന്ന വിദ്യ കാണിക്കാം എന്നാണ് വീഡിയോയില്‍ അക്ഷയ് സുഹൃത്തിനോട് പറയുന്നത്. സുഹൃത്തിനെ എടുത്ത് പൊക്കുന്ന സമയത്ത് പുറകില്‍ നിന്നും മറ്റൊരാള്‍ അക്ഷയ്യെ സഹായിക്കുന്നത് വീഡിയിയോല്‍ കാണാം.

എന്നാല്‍ രണ്ട് പേര്‍ ചേര്‍ന്നാണ് തന്നെ എടുത്തു പൊക്കിയതെന്ന് മനീഷിന് മനസിലാകുന്നില്ല. ഇതുപോലെ തന്നെയും ഉയര്‍ത്തിനോക്കാന്‍ മനീഷിനോട് അക്ഷയ് ആവശ്യപ്പെടുന്നു. എന്നാല്‍ അക്ഷയ്യെ ഒന്ന് ഉയര്‍ത്താന്‍ മനീഷിന് സാധിക്കുന്നില്ല.

സെറ്റിലെ ഏറ്റവും ചെറിയ ആരെയെങ്കിലും ഇങ്ങനെ ഉയര്‍ത്താന്‍ പറ്റുമോ എന്നും മനീഷിനോട് അക്ഷയ് ചോദിക്കുന്നുണ്ട്. എന്നാല്‍ ആരംയും താരത്തിന് ഉയര്‍ത്താന്‍ സാധിക്കുന്നില്ല. തന്റെ തന്നെ സിനിമയിലെ മീം പങ്കുവച്ചാണ് അക്ഷയ് ഈ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

‘ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ മറ്റുള്ളവരെ എങ്ങനെ പറ്റിക്കാം എന്ന് കാണൂ’ എന്ന ക്യാപ്ഷനും വീഡിയോക്കൊപ്പം അക്ഷയ് നല്‍കിയിട്ടുണ്ട്. അതേസമയം, ‘ഒഎംജി 2’, ‘സൂരറൈ പോട്രു’ സിനിമയുടെ റീമേക്ക്, ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’, ‘ക്യാപ്‌സ്യൂള്‍ ഗില്‍’ എന്നീ സിനിമകളാണ് അക്ഷയ്‌യുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

View this post on Instagram

A post shared by Akshay Kumar (@akshaykumar)

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ