നിങ്ങളുടെ സിനിമ പാകിസ്ഥാന് എതിരാണല്ലോ? അക്ഷയ് കുമാറിനെ വിമര്‍ശിച്ച് ചോദ്യം; മറുപടിയുമായി താരം

2021ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രമാണ് ‘ബെല്‍ ബോട്ടം’. 1980കളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സ്‌പൈ ത്രില്ലര്‍ ചിത്രമാണ് ബെല്‍ ബോട്ടം. ഫ്‌ളൈറ്റ് ഹൈജാക്കുകളെ കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. ഇന്ത്യയില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് ചില വിദേശ രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ചരിത്രപരമായ വസ്തുതകളില്‍ കൃത്രിമം കാണിച്ചു, രാജ്യത്തെ മോശമായി ചിത്രീകരിച്ചു എന്നൊക്കെയായിരുന്നു സിനിമയ്ക്ക് എതിരെയുള്ള വിമര്‍ശനങ്ങള്‍. സിനിമ പാകിസ്ഥാന് എതിരെയാണല്ലോ സംസാരിക്കുന്നത് എന്ന വിമര്‍ശന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍ ഇപ്പോള്‍.

”ഞാനൊരു പാകിസ്ഥാനിയാണ്. നിങ്ങളോട് എനിക്കൊരു അപേക്ഷയുണ്ട്. പാഡ് മാന്‍, ടോയിലെറ്റ് പോലുള്ള വളരെ മികച്ച സിനിമകള്‍ നിങ്ങള്‍ ചെയ്യുന്നുണ്ട്. സമീപകാലത്ത് ഇറങ്ങിയ നിങ്ങളുടെ ബെല്‍ ബോട്ടം എന്ന സിനിമ പാകിസ്ഥാന് എതിരെയാണല്ലോ സംസാരിക്കുന്നത്” എന്നായിരുന്നു അക്ഷയ് കുമാറിനോടുള്ള ചോദ്യം.

ഇതിനോട് വളരെ വിനീതമായാണ് അക്ഷയ് കുമാര്‍ പ്രതികരിച്ചത്. ”സര്‍ അതൊരു സിനിമ മാത്രമാണ്. അതിനെ ഇത്രയും ഗൗരവമായി കാണരുത്. അതൊരു സിനിമ മാത്രമാണ്” എന്നാണ് അക്ഷയ് കുമാര്‍ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞത്. റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് അക്ഷയ് സംസാരിച്ചത്.

ബെല്‍ ബോട്ടത്തില്‍ ഇന്ത്യയുടെ സീക്രട്ട് ഏജന്റ് ആയാണ് അക്ഷയ് കുമാര്‍ വേഷമിട്ടത്. 1980ല്‍ നടന്ന ഖാലിസ്ഥാനി ഹൈജാക്കും 1984ല്‍ നടന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഹൈജാക്കും അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയത്. രഞ്ജിത്ത് എം പര്‍വീണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വാണി കപൂര്‍, ലാറ ദത്ത, ഹുമ ഖുറേഷി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Latest Stories

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും