'എനിക്ക് 'ശിവാജി'യുടെ റോള്‍ കിട്ടാന്‍ കാരണം രാജ് താക്കറെ..'; വീണ്ടും ചരിത്ര നായകനായി അക്ഷയ് കുമാര്‍

മറാത്തി സിനിമയില്‍ ഛത്രപതി ശിവാജിയായി താന്‍ അരങ്ങേറ്റം കുറിക്കാന്‍ കാരണം, മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ ആണെന്ന് അക്ഷയ് കുമാര്‍. കഴിഞ്ഞ ദിവസമാണ് മറാത്തി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിനെ കുറിച്ച് അക്ഷയ് കുമാര്‍ പ്രഖ്യാപനം നടത്തിയത്.

മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്’ എന്നാണ്. ”ഛത്രപതി ശിവാജി മഹാരാജിന്റെ വേഷം ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. ഈ വേഷത്തിനായി ഞാന്‍ കഠിനാധ്വാനം ചെയ്യും” എന്നാണ് അക്ഷയ് ചിത്രം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞത്.

ശിവാജിയുടെ വേഷം നല്‍കാമെന്ന് രാജ് താക്കറെ ഒരിക്കല്‍ ഉറപ്പ് നല്‍കി, അത് നടന്നു. ഇത് തനിക്ക് വലിയ കാര്യമാണ്. ഈ വേഷത്തിനായി എല്ലാം പ്രയത്‌നവും ഉണ്ടാകും എന്നാണ് അക്ഷയ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഛത്രപതി ശിവാജി മഹാരാജിന്റെ രൂപത്തിലുള്ള അക്ഷയ് കുമാറിന്റെ ഫോട്ടോയും പുറത്തിറക്കിയിരുന്നു.

ഈ വേഷത്തിലേക്ക് മാറാന്‍ ചിത്രത്തിന്റെ അണിയറക്കാര്‍ ഒന്നായി പ്രവര്‍ത്തിക്കുമെന്ന് അക്ഷയ് വ്യക്തമാക്കി. ‘വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്’ എന്ന ചിത്രം മറാത്തി കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങും. ഖുറേഷി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.  അടുത്ത വര്‍ഷം ദീപാവലിക്ക് ചിത്രം പ്രദര്‍ശനത്തിനെത്തും.

‘സാമ്രാട്ട് പൃഥ്വിരാജ്’ എന്ന ചിത്രത്തിന് ശേഷം അക്ഷയ് അഭിനയിക്കുന്ന ചരിത്ര സിനിമ കൂടിയാണിത്. അതേസമയം, അക്ഷയ് കുമാറിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം പരാജയങ്ങളായിരുന്നു. താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ‘രാം സേതു’ ചിത്രവും ബോക്‌സോഫീസില്‍ വിചാരിച്ചത്ര നേട്ടം കൊയ്തിട്ടില്ല.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!