ബോളിവുഡ് നിര്‍മ്മാതാവ് കരീം മൊറാനിക്കും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു

ബോളിവുഡ് നിര്‍മ്മാതാവ് കരീം മൊറാനിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. മക്കളായ ഷാസ, സോയ എന്നിവര്‍ക്ക് ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നടത്തിയ ടെസ്റ്റിലാണ് കരീം മൊറാനിക്കും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. മൂവരും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

മാര്‍ച്ചില്‍ ആദ്യ വാരമാണ് മകള്‍ ഷാസ ശ്രീലങ്കയില്‍ നിന്നും മടങ്ങിയെത്തിയത്. രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൊറോണ പോസിറ്റീവാണെന്ന് പരിശോധനയില്‍ വ്യക്തമായി.

പിന്നാലെ ബോളിവുഡ് നടിയും മൂത്തമകളുമായ സോയെയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്യുകയായിരുന്നു. താരത്തിനും കോവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. മാര്‍ച്ച് പകുതിയോടെയായിരുന്നു രാജസ്ഥാനില്‍ നിന്നും സോയ മുംബൈയിലെത്തിയത്.

കുടുംബം സ്വയം ഐസൊലേഷനിലായിരുന്നു. “ചെന്നൈ എക്‌സ്പ്രസ്”, “ഹാപ്പി ന്യൂയര്‍”, “ദില്‍വാലെ” എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാതാവാണ് കരീം മൊറാനി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ