തോല്‍പ്പിക്കുമെന്ന് പറഞ്ഞു കോവിഡിനെ തോല്‍പ്പിച്ചു; അഭിഷേക് ബച്ചനും രോഗമുക്തി

നടന്‍ അഭിഷേക് ബച്ചനും കോവിഡില്‍ നിന്നും രോഗമുക്തി നേടി. ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ പുതിയ പരിശോധനയുടെ ഫലമാണ് നെഗറ്റീവായത്. രോഗമുക്തി നേടിയ വിവരം അഭിഷേക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. കോവിഡിനെ തോല്‍പ്പിക്കുമെന്ന് ഞാന്‍ പറഞ്ഞു, തോല്‍പ്പിച്ചിരിക്കുന്നു എന്നാണ് അഭിഷേക് പറയുന്നത്.

നാനാവതി ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താരം നന്ദി അറിയിച്ചു. തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും അഭിഷേക് നന്ദി അറിയിച്ചുണ്ട്. അഭിഷേക് കോവിഡ് മുക്തി നേടി ആശുപത്രി വിട്ട വിവരം അമിതാഭ് ബച്ചനും പങ്കുവെച്ചിട്ടുണ്ട്.

“”അഭിഷേകിന് കോവിഡ് നെഗറ്റീവായി…ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി..വീട്ടിലേക്ക് വരികയാണ്..ദൈവം മഹാനാണ്..പ്രാര്‍ത്ഥനകള്‍ക്ക് നന്ദി”” എന്നാണ് അമിതാഭ് ബച്ചന്‍ കുറിച്ചത്. കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂലൈ 11, 12 തിയതികളിലായാണ് അമിതാഭ് ബച്ചനെയും അഭിഷേകിനെയും ഐശ്വര്യയെയും മകള്‍ ആരാധ്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

https://www.instagram.com/p/CDn1fvEJZXo/?utm_source=ig_embed

ജൂലൈ 27-ന് ഐശ്വര്യയും ആരാധ്യയയും രോഗമുക്തി നേടിയിരുന്നു. ഓഗസ്റ്റ് 2-നാണ് അമിതാഭ് ബച്ചന് കോവിഡ് നെഗറ്റീവായത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അഭിഷേക് ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു. വേഗം തന്നെ താനും രോഗമുക്തി നേടി തിരിച്ചെത്തുമെന്ന് അഭിഷേക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

Latest Stories

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍