അന്ന് മകന്റെ സിനിമാ അരങ്ങേറ്റം ആമിര്‍ നിഷേധിച്ചു, എന്നാല്‍ ഇപ്പോള്‍..! ഗംഭീര മേക്കോവറില്‍ ജുനൈദ് ഖാന്‍

സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ വമ്പന്‍ മേക്കോവറില്‍ എത്തി ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍. ആമിറിന്റെയും റീന ദത്തയുടെയും മകനാണ് ജുനൈദ് ഖാന്‍. യഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന ‘മഹാരാജ്’ എന്ന സിനിമയിലൂടെയാണ് ജുനൈദ് സിനിമയില്‍ എത്തുന്നത്.

കൂടാതെ സായ് പല്ലവിയ്ക്കൊപ്പം ജപ്പാനിലെ സ്നോ ഫെസ്റ്റിവലിനെ ആസ്പദമാക്കി ഒരുക്കുന്ന മറ്റൊരു ചിത്രത്തില്‍ കൂടി ജുനൈദ് അഭിനയിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അവിനാശ് ഗവാരിക്കര്‍ പകര്‍ത്തിയ ജുനൈദിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ചിത്രത്തില്‍ വളരെ വ്യത്യസ്തമായ മേക്കോവറിലാണ് ജുനൈദ് എത്തുന്നത്. 19986 ല്‍ വിവാഹിതരായ ആമീര്‍ ഖാനും റീദ ദത്തയ്ക്കും 1993ല്‍ ആണ് ജുനൈദ് ജനിക്കുന്നത്. 1997ല്‍ മകള്‍ ഇറാ ഖാന്‍ ജനിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇറാ ഖാന്‍.

2002ല്‍ റീന ദത്ത ആമീറുമായി വേര്‍പിരിഞ്ഞു. റീനയ്ക്കൊപ്പമാണ് മക്കള്‍ വളര്‍ന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ജുനൈദ് സിനിമയിലെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അന്ന് ആമിര്‍ അത് നിഷേധിച്ചിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇപ്പോള്‍ ജുനൈദ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ