യഷിനോടും നിര്‍മ്മാതാക്കളോടും ക്ഷമ ചോദിച്ചു, കെജിഎഫിന്റെ പ്രമോഷന്‍ ഏറ്റെടുക്കാനും സന്നദ്ധനാണ്: ആമിര്‍ ഖാന്‍

‘കെജിഎഫ് 2’ റിലീസ് ദിവസം തന്നെ ‘ലാല്‍ സിങ് ഛദ്ദ’യും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നതില്‍ യഷിനോട് ക്ഷമ ചോദിച്ച് ആമിര്‍ ഖാന്‍. അടുത്ത വര്‍ഷം ഏപ്രില്‍ 14നാണ് ഇരു സിനിമകളുടെയും റിലീസ്. കെജിഎഫ് ടീമിനോട് താന്‍ ക്ഷമ ചോദിക്കുന്നതായും കെജിഎഫിനായി പ്രമോഷന്‍ ഏറ്റെടുക്കുമെന്നും ആമിര്‍ വ്യക്തമാക്കി.

എന്തുകൊണ്ട് ഏപ്രില്‍ 14ന് തന്നെ ലാല്‍ സിങ് ഛദ്ദ റിലീസ് ചെയ്യുന്നു എന്ന് വിശദമാക്കി കെജിഎഫ് താരം യഷ്, സംവിധായകന്‍ പ്രശാന്ത് നീല്‍, നിര്‍മ്മാതാവ് വിജയ് കിരാഗന്ദൂര്‍ എന്നിവര്‍ക്ക് കത്തയച്ചെന്നും ആമിര്‍ ട്രേഡ് അനലിസ്റ്റ് കോമള്‍ നഹ്തയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആമിര്‍ വെളിപ്പെടുത്തി.

മറ്റൊരു വന്‍ സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ദിവസം താന്‍ പൊതുവെ തന്റെ സിനിമ റിലീസ് ചെയ്യാറില്ല. മറ്റൊരാളുടെ പ്രദേശത്ത് അതിക്രമിച്ച് കടക്കുന്നതിനെ വെറുക്കുന്നു. പക്ഷേ ലാല്‍ സിങ് ഛദ്ദയില്‍ സിഖുകാരനെയാണ് താന്‍ അവതരിപ്പിക്കുന്നത്. ബൈസാഖി ദിനമായ ഏപ്രില്‍ 14 ആണ് സിനിമയുടെ റിലീസിന് ഏറ്റവും അനുയോജ്യം.

യഷുമായി ദീര്‍ഘ നേരം സംസാരിച്ചു. അദ്ദേഹം തന്നെ പിന്തുണച്ചു. കെജിഎഫ് എന്നത് ബ്രാന്‍ഡ് ആണെന്നും അതിനാല്‍ സിനിമയുടെ തുടര്‍ ഭാഗത്തിനായി ആളുകള്‍ കാത്തിരിക്കുകയാണെന്നും താന്‍ പറഞ്ഞു. കെജിഎഫ് ആക്ഷന്‍ സിനിമയാണ്. തന്റെത് കുടുംബ കഥയാണ്.

അതുകൊണ്ട് സിനിമകളുടെ കളക്ഷനെ പരസ്പരം ബാധിക്കില്ലെന്ന് കരുതുന്നു. കെജിഎഫിന്റെ പ്രമോഷന്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത താന്‍ അറിയിച്ചു. ഏപ്രില്‍ 14ന് തന്നെ തിയേറ്ററിലെത്തി കെജിഎഫ് കാണുമെന്നും യഷിനോട് പറഞ്ഞുവെന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കി.

Latest Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി