ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

അധികം ഉയരമില്ലാത്തതിനാല്‍ തനിക്ക് അരക്ഷിതാവസ്ഥ തോന്നിയിട്ടുണ്ടെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. സീ മ്യൂസിക് കമ്പനിയുടെ യൂട്യൂബ് ചാനലില്‍ നാനാ പടേക്കറുമായി സംസാരിച്ചപ്പോഴാണ് ഉയരം കുറവായതിനാല്‍ അപകര്‍ഷതാബോധം തോന്നിയിട്ടുണ്ടെന്ന് ആമിര്‍ വെളിപ്പെടുത്തിയത്. 5 ഇഞ്ച് ഉയരമാണ് ആമിര്‍ ഖാനുള്ളത്. ‘വനവാസ്’ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷനിടെയാണ് ആമിര്‍ സംസാരിച്ചത്.

ഉയരം കുറവായതിനാല്‍ ആളുകള്‍ എന്നെ സ്വീകരിക്കാതിരിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് എനിക്ക് മനസിലായി അതിലൊന്നും കാര്യമില്ലെന്ന്. എങ്കിലും ആ സമയത്ത് ഒരു അരക്ഷിതാവസ്ഥ ഉണ്ടായിരുന്നു എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. അതേസമയം, ഇതാദ്യമായല്ല ആമിര്‍ ഖാന്‍ തന്റെ ഉയരക്കുറവിനെ കുറിച്ച് പറയുന്നത്.

2012ല്‍ തലാഷ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത് തന്നെ ആളുകള്‍ കുള്ളന്‍ എന്ന് വിളിക്കുമെന്ന് ആമിര്‍ പറഞ്ഞിരുന്നു. എന്നാല്‍ താരത്തിന്റെ കരിയറിനെ ഇത് ബാധിച്ചിട്ടില്ല. തുടക്കത്തില്‍ ഇങ്ങനെ പലതും കേള്‍ക്കേണ്ടി വരുമെങ്കിലും അതൊന്നും കാര്യമാക്കേണ്ടതില്ലെന്ന് പിന്നീട് നമ്മള്‍ മനസിലാക്കുമെന്നും ആമിര്‍ പറയുന്നുണ്ട്.

എത്രത്തോളം സത്യസന്ധമായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു, നിങ്ങളുടെ ജോലി ആളുകളെ എങ്ങനെ ആകര്‍ഷിക്കും എന്നതാണ് പ്രധാനം, അതിന് ശേഷം മറ്റെല്ലാം പ്രധാന്യമില്ലാത്തതാണ് എന്നാണ് ആമിര്‍ ഖാന്‍ പറയുന്നുണ്ട്. 2022ല്‍ പുറത്തിറങ്ങിയ ‘ലാല്‍ സിങ് ഛദ്ദ’ ആണ് ആമിറിന്റെതായി ാെടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്