23 വയസ് പ്രായവ്യത്യാസം, 60 വയസുള്ള എനിക്ക് നായിക 37കാരിയായ ജെനീലിയ.. പ്രായത്തെ കുറിച്ചുള്ള ചിന്ത എനിക്ക് വന്നിരുന്നു: ആമിര്‍ ഖാന്‍

23 വയസ് പ്രായവ്യത്യാസമുള്ള ജെനീലിയ ഡിസൂസയെ തന്റെ നായികയാക്കിയതിനെ കുറിച്ച് സംസാരിച്ച് ആമിര്‍ ഖാന്‍. ‘സിതാരേ സമീന്‍ പര്‍’ എന്ന ചിത്രത്തില്‍ 60 വയസ് പ്രായമുള്ള ആമിര്‍ ഖാന്റെ നായികയായി 37 വയസ് മാത്രം പ്രായമുള്ള ജെനീലിയയാണ് നായികയാകുന്നത്. പ്രായവ്യത്യാസത്തെ കുറിച്ചുള്ള ചിന്തകള്‍ തനിക്ക് ഉണ്ടായിരുന്നു എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.

”പ്രായവ്യത്യാസത്തെ കുറിച്ച് എനിക്കറിയാം. ആ ചിന്ത എനിക്കും വന്നിരുന്നു. പക്ഷെ സിനിമയില്‍ ഞങ്ങള്‍ 40കളുടെ തുടക്കത്തിലാണ്. ആ പ്രായത്തിലുള്ള കഥാപാത്രങ്ങളെയാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്” എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. വിഎഫ്എക്‌സ് സൗകര്യം ഉള്ളതിനാല്‍ പ്രായം കുറച്ച് അഭിനയിക്കാനും കൂട്ടാനുമൊക്കെ എളുപ്പം സാധിക്കുമെന്നും ആമിര്‍ പറയുന്നുണ്ട്.

”എനിക്ക് ഇപ്പോള്‍ 60 വയസ് ആയി. ഇന്ന് വിഎഫ്എക്‌സിന്റെ ഗുണം നമുക്കുണ്ട്. മുമ്പായിരുന്നെങ്കില്‍ 18കാരനായി അഭിനയിക്കണമെങ്കില്‍ എനിക്ക് പ്രോസ്‌തെറ്റിക് മേക്കപ്പ് ചെയ്യേണ്ടി വന്നേനെ, അനില്‍ കപൂര്‍ ‘ഈശ്വര്‍’ സിനിമയില്‍ ചെയ്തത് പോലെ. ചെറുപ്പമായിരുന്ന അദ്ദേഹം 80 വയസുള്ള ഒരാളായി അഭിനയിച്ചു. ഇന്ന് 80 വയസുള്ള ആളാക്കാനും തിരിച്ച് പ്രായം കുറയ്ക്കാനും വിഎഫ്എക്‌സ് കൊണ്ട് എളുപ്പം സാധിക്കും” എന്നാണ് ആമിര്‍ പറയുന്നത്.

അതേസമയം, ജൂണ്‍ 20ന് ആണ് സിതാരേ സമീന്‍ പര്‍ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് സിനിമകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ആമിര്‍ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. സ്പോര്‍ട്സ് കോമഡി വിഭാഗത്തിലുള്ള സിനിമ ബോക്സ് ഓഫീസില്‍ വിജയിക്കുമോ എന്ന ആശങ്ക ആമിര്‍ പങ്കുവച്ചിരുന്നു.

Latest Stories

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു" ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്

7 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നെന്ന് പ്രഖ്യാപിച്ച് സൈന നെഹ്‌വാൾ, കശ്യപ് നെതര്‍ലന്‍ഡ്‌സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തില്‍

'പഹല്‍ഗാമിലേത് സുരക്ഷ വീഴ്ച തന്നെ'; മൂന്ന് മാസത്തിന് ശേഷം ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഏറ്റുപറച്ചില്‍; ടൂറിസ്റ്റുകളെ ഭീകരര്‍ ലക്ഷ്യംവെയ്ക്കില്ലെന്ന് കരുതി; പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് മനോജ് സിന്‍ഹ

IND vs ENG: ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സിറാജിന് പിഴ, ഒപ്പം ഒരു ഡീമെറിറ്റ് പോയിന്റും

തെന്നിന്ത്യൻ ഇതിഹാസ നടി ബി സരോജ ദേവി അന്തരിച്ചു, വിടവാങ്ങിയത് ഇരുന്നൂറിലധികം സിനിമകളിൽ വേഷമിട്ട 'അഭിനയ സരസ്വതി'

'ബിജെപിക്ക് ഇരട്ടത്താപ്പ്, ക്രൈസ്തവപീഡനങ്ങൾ അരുതെന്നുപറയാതെയാണ് കേരളത്തില്‍ ഭരണം പിടിക്കാനിറങ്ങിയത്'; കത്തോലിക്കാസഭയുടെ മുഖപത്രം