പ്രതിഫലം വേണ്ട സിനിമ മതി ; ഒറ്റ കാശ് പോലും വാങ്ങാതെ ബോളിവുഡ് താരങ്ങൾ അഭിനയിച്ച 10 സിനിമകൾ...

പണം നോക്കാതെ സിനിമ തരുന്ന തൃപ്തിക്കായി അഭിനയിക്കുന്ന നിരവധി താരങ്ങൾ ഇന്ന് സിനിമയിലുണ്ട്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമകളിൽ പോലും പ്രതിഫലം വാങ്ങാതെ അഭിനയിച്ച താരങ്ങളെപ്പറ്റി നമ്മൾ കേട്ടുകഴിഞ്ഞു. ഷാരൂഖ് ഖാൻ മുതൽ ദീപിക പദുകോൺ വരെ ബോക്സ് ഓഫീസ് തകർത്ത പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങൾ ഒറ്റ കാശ് പോലും വാങ്ങാതെ അഭിനയിച്ച 10 ബോളിവുഡ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം…

ഏ ദിൽ ഹെ മുഷ്‌കിൽ

കരൺ ജോഹറിന്റെ സംവിധാനത്തിൽ രൺബീർ കപൂർ, അനുഷ്ക ശർമ്മ, ഐശ്വര്യാ റായി എന്നിവർ പ്രധാന കഥാപാത്രങ്ങളായി വന്ന ചിത്രമാണ് 2016 ൽ റിലീസ് ചെയ്ത ‘ഏ ദിൽ ഹെ മുഷ്‌കിൽ’. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് കാമിയോ റോളിൽ ഷാരൂഖ് ഖാൻ ഈ സിനിമയിൽ ശ്രദ്ധേയമായ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്.

ഓം ശാന്തി ഓം

ഫറ ഖാന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഓം ശാന്തി ഓം. ദീപിക പദുക്കോണിന്റെ ആദ്യ ചിത്രമായ ഓം ശാന്തി ഓമിൽ പ്രതിഫലം പോലും വാങ്ങാതെയാണ് അഭിനയിച്ചത്.

ഹൈദർ

2014-ൽ പുറത്തിറങ്ങിയ ബോളിവുഡ് ക്രൈം ത്രില്ലർ ചിത്രമാണ് ഹൈദർ. സിദ്ധാർത്ഥ് റോയ് കപൂറിനൊപ്പം സഹനിർമ്മാതാവായ വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് ഭരദ്വാജും ബഷാരത് പീറും ചേർന്ന് രചന നിർവ്വഹിച്ച ചിത്രത്തിൽ ഷാഹിദ് കപൂർ, തബു, ശ്രദ്ധ കപൂർ, ഇർഫാൻ ഖാൻ എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്. സിനിമയുടെ സ്റ്റോറിയോടുള്ള താത്‌പര്യം കാരണം ഷാഹിദ് കപൂർ യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഈ സിനിമയിൽ അഭിനയിച്ചത്.

OMG 2

പങ്കജ് ത്രിപാഠി, യാമി ഗൗതം, അക്ഷയ് കുമാർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അമിത് റായ് സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് OMG 2. ചിത്രത്തിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അക്ഷയ് അഭിനയിച്ചത്. സെൻസർ ബോർഡിന്റെ നിർദേശത്തെ തുടർന്ന് ശിവൻ ആയി എത്താനിരുന്ന അക്ഷയ് ശിവദൂതനായാണ് സിനിമയിൽ എത്തിയത്.

ഭാഗ് മിൽഖാ ഭാഗ്

രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ബയോഗ്രഫിക്കൽ സ്പോർട്സ് ഡ്രാമ ചിത്രമാണ് ഭാഗ് മിൽഖാ ഭാഗ്. ഫർഹാൻ അക്തർ ആണ് ഇതിഹാസ കായികതാരം മിൽഖാ സിംഗിൻ്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തെ ഫർഹാൻ ഒരു പ്രതിഫലവും വാങ്ങാതെയാണ് സിനിമയിൽ അവതരിപ്പിച്ചത്.

ബ്ലാക്ക്

2005-ൽ സൻജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ബ്ലാക്ക്. സംവിധായകൻ സഞ്ജയ് ലീല ബൻസാലിയോടുള്ള ബഹുമാനം കൊണ്ട് സിനിമയിൽ പ്രതിഫലം വാങ്ങാതെയാണ് അമിതാഭ് ബച്ചൻ അഭിനയിച്ചത്.

ജവാൻ

ഷാരൂഖ് ഖാനെ നായകനാക്കി തമിഴകത്തെ ഹിറ്റ് മേക്കർ ആറ്റ്ലി സംവിധാനം ചെയ്യ്ത ബിഗ് ബജറ്റ് ചിത്രമാണ് 2023ൽ പുറത്തിറങ്ങിയ ജവാൻ. വിജയ് സേതുപതി, നയൻതാര തുടങ്ങി വൻ താരനിര ആയിരുന്നു ചിത്രത്തിൽ എത്തിയത്. ദീപിക പദുകോണും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു. അതിഥി വേഷത്തിൽ എത്തിയ ദീപിക സിനിമയിൽ പ്രതിഫലം ഒന്നും വാങ്ങാതെയാണ് അഭിനയിച്ചത്.

ബ്രഹ്മാസ്ത്ര

രൺബിർ കപൂർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു 2022ൽ പുറത്തിറങ്ങിയ ബ്രഹ്മാസ്ത്ര. ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു. രൺബീർ-ആലിയ ചിത്രത്തിൽ ആദ്യത്തെ ഏതാനും രംഗങ്ങളിൽ ഷാരൂഖ് എത്തിയിരുന്നു. ഇതും പ്രതിഫലം വാങ്ങാതെയാണ് താരം അഭിനയിച്ചത്.

മാൻ്റോ

പ്രമുഖ ഉറുദു എഴുത്തുകാരനായ സാദത്ത് ഹസൻ മാൻ്റോയുടെ ജീവിതത്തെ ആസ്പദമാക്കി നന്ദിത ദാസ് എഴുതി സംവിധാനം ചെയ്ത 2018-ലെ ഒരു ജീവചരിത്ര നാടക ചിത്രമാണ് മാൻ്റോ. ചിത്രത്തിൽ യാതൊരു പ്രതിഫലവും വാങ്ങാതെയാണ് നവാസുദ്ദീൻ സിദ്ദിഖി സാദത്ത് ഹസൻ മൻ്റോയുടെ വേഷം അവതരിപ്പിച്ചത്.

റോഡ് ടു ലഡാക്ക്

ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നടക്കുന്ന ഒരു റൊമാൻ്റിക് ത്രില്ലറാണ് 2003ൽ പുറത്തിറങ്ങിയ റോഡ് ടു ലഡാക്ക് എന്ന ചിത്രം. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ഇർഫാൻ ഖാൻ പ്രതിഫലം കൂടാതെയാണ് സിനിമയിൽ അഭിനയിച്ചത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ