കെജിഎഫിനെ കടത്തിവെട്ടി ഗദർ 2; കളക്ഷനിൽ പഠാനെ മറികടക്കുമോയെന്ന് നോക്കി ബോളിവുഡ്

ഒരു കാലത്ത് ബോളിവുഡിലെ തിളങ്ങുന്ന താരമായിരുന്നു സണ്ണി ഡിയോൾ. ഒരിടവേളയ്ക്കു ശേഷം വീണ്ടും സിനിമയിൽ സജീവമാകുന്ന താരത്തിന്റെ സമീപകാലത്തെ ഏറ്റവുംവലിയ ഹിറ്റ് ചിത്രമാണ് ഗദർ 2. ബോളിവുഡിലെ തന്നെ ഈ വര്‍ഷത്തെ അത്ഭുത ഹിറ്റാണ് ഗദര്‍ 2 എന്നും പറയാം.

90 കളിലെ കരുത്തുറ്റ നായകനായിരുന്ന സണ്ണിയുടെ തിരിച്ചുവരവാണ് ചിത്രമെന്നും കരുതിയാൽ തെറ്റില്ല.ഇപ്പോഴിതാ പുതിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ആരാധകർക്ക് ആവേശമാണ്. പുതിയ കണക്കനുസരിച്ച് ചിത്രം 500 കോടി ക്ലബിലേക്ക് കുതിക്കുകയാണ്.

കെജിഎഫ് 2 ഹിന്ദി പതിപ്പിന്‍റെ ലൈഫ് ടൈം കളക്ഷന്‍ ഗദര്‍ 2 മറികടന്നുവെന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ വെള്ളി ശനി ദിവസങ്ങളില്‍ ചിത്രം 7.10 കോടി, 13.75 കോടി എന്നിങ്ങനെയാണ് നേടിയത്. ഇതോടെ ചിത്രത്തിന്‍റെ കളക്ഷന്‍‌ 439.95 കോടി നേടി.

ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍‌ശ് ആണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. കെജിഎഫ് 2വിനെ മറികടന്നു. ഇനി ബാഹുബലി 2. ദംഗലിന്‍റെ ലൈഫ് ടൈം ബിസിനസിനെ മറികടന്നതിന് പിന്നാലെ കെജിഎഫ് 2 വിനെയും ഗദര്‍ 2 മറികടന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും കളക്ഷന്‍‌ ലഭിക്കുന്ന മൂന്നാമത്തെ ചിത്രം ആയിരിക്കുകയാണ് ഗദര്‍ 2. മൂന്നാം ആഴ്ചയില്‍ ഇന്ത്യയിലെ ചിത്രത്തിന്‍റെ ബിസിനസ് ‌ 439.95 കോടിയാണ്. എന്നാണ് പോസ്റ്റ്.

1947 ഇന്ത്യ പാക് വിഭജന കാലത്ത് നടക്കുന്ന പ്രണയകഥയായിരുന്നു 2001ല്‍‌ ഇറങ്ങിയ ഗദര്‍. താര സിംഗ്, സക്കീന എന്നിവരുടെ അന്ന് വിജയിച്ച പ്രണയത്തിന് 22 വര്‍ഷത്തിനിപ്പുറം 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് എന്ത് സംഭവിച്ചു എന്നതാണ് ഗദര്‍ 2വിന്‍റെ കഥ. അമീഷ പട്ടേലാണ് ചിത്രത്തിൽ നായിക.

അനില്‍ ശര്‍മ്മയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 80 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്.കളക്ഷന്‍ വച്ച് നോക്കിയാല്‍ ഹിന്ദി സിനിമയിലെ അടുത്തകാലത്ത് ഇറങ്ങിയ ഏറ്റവും വലിയ വിജയമാണ് ചിത്രം എന്ന് കാണാം.ഷാരുഖ് ചിത്രം പഠാന്‍റെ കളക്ഷനെ ഗദര്‍ 2 മറികടക്കുമോ എന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ