ഉന്നതനായിരുന്നു ഇപ്പോൾ രജനി സീറോ ആയി മാറി ; സൂപ്പർ സ്റ്റാറിനെ രൂക്ഷമായി വിമർശിച്ച് റോജ

സൂപ്പർ സ്റ്റാർ രജനീ കാന്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തെലുങ്ക് നടിയും ആന്ധ്രാപ്രദേശ് മന്ത്രിയുമായ റോജ രംഗത്ത്. നന്ദമുരി താരക രാമ റാവുവിന്റെ (എൻടിആർ) നൂറ് വർഷങ്ങൾ എന്ന പരിപാടിയിലെ രജനികാന്തിന്റെ പ്രസംഗത്തെ എടുത്താണ് റോജയുടെ പ്രതികരണം. ആന്ധ്രപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവാണ് റോജ.

എന്‍ടിആര്‍ ആന്ധ്ര ജനതയ്ക്ക് ദൈവത്തെപ്പോലെയാണ് അദ്ദേഹത്തിന്‍റെ പേരിലുള്ള ഒരു വേദിയില്‍ വന്ന് അദ്ദേഹത്തെ കൊലപ്പെടുത്തി അദ്ദേഹത്തിന്‍റെ പാര്‍ട്ടി തട്ടിയെടുത്ത ഒരാളെ പുകഴ്ത്തി രാഷ്ട്രീയ പ്രസംഗമാണ് രജനി നടത്തിയത്. തെലുങ്ക് ജനതയുടെ മനസില്‍ രജനി വളരെ ഉന്നതിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വെറും സീറോയായി എന്ന് റോജ വിമര്‍ശിച്ചു.ആന്ധ്രപ്രദേശിലെ രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ല.ആന്ധ്രയില്‍ വന്ന് ചന്ദ്രബാബു നായിഡുവിന്‍റെ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച് ചന്ദ്രബാബു നായിഡു നല്‍കിയ സ്ക്രിപ്റ്റ് വായിക്കുകയായിരുന്നു എന്നും റോജ ആരോപിച്ചു.

എന്‍ടിആര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ചന്ദ്ര ബാബു നായിഡുവിനെ അനുഗ്രഹിക്കും എന്നായിരുന്നു രജനിയുടെ പരാമർശം. ഇതാണ് റോജയഎ ചൊടിപ്പിച്ചത്. രജനികാന്ത് മാപ്പ് പറയണോ എന്ന ചോദ്യത്തിന് അത് അദ്ദേഹത്തിന്റെ താല്പര്യമാണെന്നും രോജ പ്രതികരിച്ചു.

1999 ലാണ് റോജ തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയായിരുന്നു തുടക്കം. എന്നാല്‍ 2009 ല്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ടിഡിപി വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നാഗേരി മണ്ഡലത്തില്‍ നിന്നും വിജയിച്ച റോജ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരണം നേടിയപ്പോള്‍ മന്ത്രിയുമായി. ജഗന്‍ മോഹന്‍ റെഡ്ഡിക്കൊപ്പം ആദ്യകാലത്തെ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് റോജ.

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ