യൂട്യൂബ് ചാനലിന് 10 ലക്ഷം സബ്സ്ക്രൈബേഴ്സ്; ഗോൾഡൻ പ്ലേ ബട്ടൺ സ്വന്തമാക്കി ആഹാന; ഒരു മില്യൺ സുഹൃത്തുക്കളുടെ ഉടമയെന്ന് താരം

സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാരിന്റെ മകളായ അഹാനയ്ക്ക് സിനിമയിലേക്കാൾ ആരാധകർ സോഷ്യൽ മീഡിയയിലാണ്. ഇപ്പോഴിതാ വലിയൊരു നേട്ടം കൈവരിച്ച സന്തോഷത്തിലാണ് താരം എത്തിയിരിക്കുന്നത്.

യൂട്യൂബിൽ 10 ലക്ഷം സബ്സ്ക്രൈബേഴ്സ് എന്ന നേട്ടമാണ് അഹാന സ്വന്തമാക്കിയിരിക്കുന്നത്. ഗോൾഡൻ പ്ലേ ബട്ടൺ ലഭിച്ച സന്തോഷം തന്റെ ആരാധകരെ അറിയിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അഹാന ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആദ്യമൊക്കെ യൂട്യൂബിനു വേണ്ടി കണ്ടന്റുകൾ ക്രിയേറ്റ് ചെയ്യുന്നത് അത്ര സീരിയസ് ആയി കണ്ടിരുന്നില്ലെന്നാണ് അഹാന പറയുന്നത്. ഒരു 25 വർഷം കഴിഞ്ഞാൽ എനിക്ക് ഈ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന സംതൃപ്തിയെ കുറിച്ചാണ് ഏതൊരു വീഡിയോ ചെയ്യുമ്പോഴും ഞാൻ ചിന്തിക്കുന്നത്. അങ്ങനെ ചെയ്ത വീഡിയോകളാണ് ചാനലിൽ ഉള്ളതും. അങ്ങനെ ചെയ്തിട്ടും ഇത്രയും വളർച്ച കിട്ടിയതിൽ സന്തോഷവതി ആണെന്നും അഹാന പറയുന്നു. തന്നെ സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദി ഉണ്ടെന്നും ആ വാക്ക് ചിലപ്പോൾ കുറഞ്ഞു പോകുമെന്നും താരം പറഞ്ഞു.

“യൂട്യൂബ് കാരണം ആളുകൾ എന്നെ ആളുകൾ തിരിച്ചറിയുന്നു എന്നതിൽ സന്തോഷം തോന്നി. സിനിമയിൽ കണ്ടിട്ട് ആളുകൾക്ക് അറിയാം, പക്ഷെ യൂട്യൂബ് കണ്ടിട്ട് എന്നെ സ്നേഹിക്കുന്ന അംഗീകരിക്കുന്ന, സ്വന്തം വീട്ടിലെ കുട്ടിയായി കാണുന്ന ഒരു വലിയ സമൂഹം ഉണ്ടെന്ന് എനിക്ക് ഇപ്പോൾ മനസിലായി. ഞാൻ നിങ്ങളോട് ശരിക്കും നന്ദി ഉള്ളവളാണ്. നിങ്ങളാണ് എന്റെ ശക്തി. നമ്മൾ പറയുന്നത് കേൾക്കാനും ചെയ്യുന്നത് കാണാനും ആസ്വദിക്കാനും ആളുകൾ ഉണ്ടെന്ന് പറയുന്നത് വലിയ ഭാഗ്യമാണ്. സബ്സ്ക്രൈബേർസ് എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവരെ ചെറുതാക്കില്ല. ഒരു മില്യൺ സുഹൃത്തുക്കളുടെ ഉടമയാണ് ഞാൻ ഇന്ന്”, എന്നും അഹാന കൃഷ്ണ പറയുന്നു.

‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ ആണ് വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് അഹാന കയ്യടി നേടി. സിനിമയേക്കാൾ സോഷ്യൽ മീഡിയയിലാണ് താരം എത്തുന്നത്. കൊച്ചു കൊച്ചു വിഷേശങ്ങളും, സന്തോഷങ്ങളുമെല്ലാം അഹാന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി