'ഇതിനെയും എല്ലാവരും ഒന്ന് 'രക്ഷപ്പെടുത്തണം' ;വ്യത്യസ്തമായ അപേക്ഷയുമായി അമ്പിളി ഓഡിയോ ലോഞ്ചിൽ സൗബിൻ ഷാഹിർ

“ഗപ്പി” എന്ന ഏറെ പ്രേക്ഷക പ്രീതി നേടിയ സിനിമക്ക് ശേഷം ജോൺപോൾ ജോർജ് സംവിധാനം ചെയ്യുന്ന സിനിമയാണ് “അമ്പിളി” സൗബിൻ ഷാഹിർ ആണ് സിനിമയിൽ നായകനാകുന്നത്. ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് ഇന്നലെ കൊച്ചിയിൽ നടന്നു. ചടങ്ങിൽ “ഇത്തവണ കുറച്ചു മാറ്റിയാണ് ചെയ്തിരിക്കുന്നത്. എല്ലാവരും ഇതിനെയും ഒന്ന് രക്ഷപ്പെടുത്തണം’ എന്ന സൗബിന്റെ അപേക്ഷ കയ്യടി നേടി.

സിനിമയിൽ സൗബിന്റെ കഥാപാത്രത്തിന്റെ പേരാണ് അമ്പിളി. “ഒരുപാട് തമാശകൾ നിറഞ്ഞ കുടുംബ ചിത്രം” എന്നാണ് അമ്പിളിയെ കുറിച്ച് അണിയറപ്രവർത്തകർ പറയുന്നത്. നസ്രിയയുടെ സഹോദരൻ നവീൻ നസീം ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തുന്ന സിനിമ കൂടിയാണ് “അമ്പിളി”. ദേശീയ സൈക്ലിംഗ് ചാമ്പ്യൻ ബോബി കുര്യൻ ആയാണ് നവീൻ സ്‌ക്രീനിൽ എത്തുന്നത്.

ഒരു യാത്രയുടെ കൂടി കഥയാണ് അമ്പിളി. തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ആയാണ് ആമ്പിയ ചിത്രീകരിച്ചത്. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ എന്നിവരും സിനിമയിലുണ്ട്.ചിത്രത്തിലെ “ജാക്സൺ അല്ലേടാ” എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഓഡിയോ ലോഞ്ചിലെ സൗബിന്റെ നൃത്തവും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ചിത്രത്തിൻറെ അണിയറ പ്രവർത്തകർക്കൊപ്പം കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തന്‍, നസ്രിയ നസീം, തന്‍വി റാം, ഗ്രേസ് ആന്റണി തുടങ്ങീ നിരവധി താരങ്ങൾ പങ്കെടുത്തു. ചടങ്ങിന് ശേഷം സംഗീതസായാഹ്നം നടന്നു. ബെന്നി ദയാല്‍, ആന്റണി ദാസന്‍, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായണ്‍ എന്നീ പ്രമുഖ ഗായകർ പങ്കെടുത്തു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍