ബോളിവുഡ് സിങ്കം സീരീസിൽ നിന്ന് അഞ്ചാമത് ചിത്രം; സിങ്കം എഗെയ്‌ന്‍ ചിത്രീകരണം തുടങ്ങി

ബോളീവുഡിലെ പൊലീസ് ചിത്രങ്ങളുടെ ആരാധകർ അവേശത്തോടെ സ്വീകരിച്ച ചിത്രങ്ങളാണ് സിങ്കം സീരീസിലേത്. ഇതുവരെ നാലു ചിത്രങ്ങളാണ് ഈ ഫ്രാഞ്ചെസിയിൽ എത്തിയിരിക്കുന്നത്. അജയ് ദേവ്ഗൺ, രൺവീർ സിംഗ്, അക്ഷയ് കുമാർ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രങ്ങളായിരുന്നു ഇവ. “സിങ്കം, സിങ്കം റിട്ടേൺസ്, സിംബ, സൂര്യവംശി. എന്നീ ചിത്രങ്ങളാണ് രോഹിത് ഷെട്ടിയുടെ സംവിദാനത്തിൽ ബോളിവുഡിനെ ഇളക്കി മറിച്ച പൊലീസ് ചിത്രങ്ങൾ.

ഇപ്പോഴിതാ സിങ്കം സീരീലെ അഞ്ചാമത് ചിത്രം എത്തുകയാണ്. സിങ്കം എഗെയ്‌ന്‍ എന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ശനിയാഴ്ച ആരംഭിച്ചു.;ച്ത്രത്തിന്റെ പൂജയുടെ ദൃശ്യങ്ങള്‍ താരങ്ങളായ അജയ് ദേവ്ഗൺ, രൺവീർ സിംഗ്, അക്ഷയ് കുമാർ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

ഇതുമായി ബന്ധപ്പെട്ട് വളരെ വൈകാരികമായ കുറിപ്പോടെയാണ് സംവിധായകൻ രോഹിത് ഷെട്ടി ചിത്രം പങ്കുവച്ചത്. “സിങ്കം, സിങ്കം റിട്ടേൺസ്, സിംബ, സൂര്യവംശി. പന്ത്രണ്ട് വർഷം മുമ്പ്, ഞങ്ങൾ സിങ്കം ഇറക്കുമ്പോള്‍, അത് ഒരു കോപ്പ് യൂണിവേഴ്‌സായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല! ഇന്ന്, ഞങ്ങൾ സിങ്കം എഗെയ്ന്‍ ചിത്രീകരണം ആരംഭിക്കുന്നു. ഞങ്ങളുടെ കോപ്പ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ സിനിമ. ഞങ്ങളുടെ ജീവിതം തന്നെ ഈ സിനിമയിലുണ്ട്, നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും വേണം” – രോഹിത് ഷെട്ടി കുറിച്ചു.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി