"ലിനീ നിന്റെ വിടവ് നികത്താനാവുന്നതല്ല": ആശുപത്രിക്കിടക്കയിൽ നിന്ന് ലിനിയുടെ ഭർത്താവ്

ജീവിതത്തിൽ ആദ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയനായ അനുഭവം അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ പങ്കുവെച്ച്, അന്തരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ. സ്റ്റോൺ സർജറിയുടെ ഭാഗമായി സ്വകാര്യാ ആശുപത്രിയിൽ അഡ്മിറ്റാണ് സജീഷ്. ആദ്യമായൊരു സർജറിയെ നേരിടുന്ന എല്ലാ ടെൻഷനുമുണ്ടായിരുന്നു. തിയേറ്ററിൽ പ്രവേശിപ്പിച്ച ഉടനെ നഴ്സുമാർ തന്ന ആത്മധൈര്യം വളരെ വലുതായിരുന്നു. അവരുമായുള്ള സ്നേഹ സംഭാഷണങ്ങൾക്കിടയിൽ ലിനിയുടെ സേവനമഹത്വത്തിൽ അവർ പറഞ്ഞത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു എന്ന് സജീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

“സർജറിക്കിടയിൽ നഴ്സുമാരുടെ ആത്മസമർപ്പണവും ത്യാഗ മനോഭാവവും നേരിട്ടനുഭവിക്കാനിടയായി. ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു. ലിനീ ,….നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും…” എന്ന് സജീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു. നിപാ വൈറസ് ബാധിച്ച രോ​ഗികളെ പരിചരിക്കുന്നതിനിടെ നിപാ വൈറസ് ബാധിച്ചാണ് നഴ്സായ ലിനി മരിച്ചത്.

സജീഷ് പുത്തൂരിന്റെ കുറിപ്പ് വായിക്കാം

അന്താരാഷ്ട്ര നഴ്സസ് ദിനം💕
ദുരിതം പെയ്യുന്ന ഈ മഹാമാരി കാലത്ത് വീണ്ടും ഒരു നഴ്സസ് ദിനം. കൊറോണയുടെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച ജനതയ്ക്ക്‌ സർവ്വതും മറന്ന് അഹോരാത്രം സേവനം ചെയ്യുന്ന നേഴ്സിംഗ് സഹോദരിമാർക്ക് ഹൃദയം നിറഞ്ഞ നഴ്സസ്‌ ദിന ആശംസകൾ.
ജീവിതത്തിൽ ആദ്യമായി, ഒരു സ്റ്റോൺ സർജറിക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. സർജറി വളരെ ഭംഗിയായി നടന്നു. അതിനിടയിലെ അനുഭവങ്ങൾ ഈ അവസരത്തിൽ പങ്കുവെയ്ക്കുന്നു. ആശുപത്രിയിൽ പരിശോധനയ്ക്ക്‌ വന്നതുമുതൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ: വിനീത് സാർ കാട്ടിയ സ്നേഹവും കരുതലും ഒരിക്കലും മറക്കാനാവുന്നതല്ല. ഒപ്പം യൂറോളജി ഡിപ്പാർട്ടുമെന്റിലെ ഡോക്ടർമാരുടെ പ്രത്യേകശ്രദ്ധയും സ്നേഹവും അനുഭവിക്കുകയുണ്ടായി.
ആദ്യമായൊരു സർജറിയെനേരിടുന്ന എല്ലാ ടെൻഷനുമുണ്ടായിരുന്നു.തിയേറ്ററിൽ പ്രവേശിപ്പിച്ച ഉടനെ നേഴ്സുമാർ തന്ന ആത്മധൈര്യം വളരെ വലുതായിരുന്നു. അവരുമായുള്ള സ്നേഹ സംഭാഷണങ്ങൾക്കിടയിൽ ലിനിയുടെ സേവനമഹത്വത്തിൽ അവർ പറഞ്ഞത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു.
“We are proud of her, she will always with our heart”.
സർജറിക്കിടയിൽ നേഴ്സുമാരുടെ ആത്മസമർപ്പണവും ത്യാഗ മനോഭാവവും നേരിട്ടനുഭവിക്കാനിടയായി. ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു.
ലിനീ ,….നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും…….. 😥
സർജറിക്കു ശേഷം ഐ സി യുവിലുള്ള നേഴ്സുമാരുടെ കരുതലും സ്നേഹവും മുറിയിലെത്തിയപ്പോഴുള്ള നേഴ്സുമാരുടെ പരിചരണം ഇതൊന്നും മറക്കാനാവാത്തതാണ്.
സഹോദരിമാരെ,….
നിങ്ങളുടെ സേവനം തന്നെയാണ് ലോകത്തിലെ ഏറ്റവും മഹത്വരമായത് എന്ന് ഈ സമയത്ത് ഓർമപ്പെടുതട്ടെ.
ഏത് മഹാമാരിക്കും മുന്നിൽ നിന്ന് പട നയിക്കാൻ നിങ്ങളുണ്ടെങ്കിൽ നമ്മളൊരിക്കലും തോൽക്കില്ല.
ഇതും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
ഒരിക്കൽ കൂടി എല്ലാ നേഴ്സുമാർക്കും സ്നേഹം നിറഞ്ഞ നേഴ്സസ് ദിന ആശംസകൾ💕💕💐
നന്ദി ❤️.. നന്ദി…. ❤️നന്ദി ………..
#staysafe #stayhome #savelives
#InternationalNursesDay

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍