എത്രയെത്ര ലീഗുകാർ മന്ത്രിമാരായിരുന്നു, അവരാരെങ്കിലും വിശുദ്ധ ഖുർആൻ കൊണ്ടുവന്നോ? ജലീലിനേ അതിന് കഴിഞ്ഞുളളൂ: അഡ്വ. ജയശങ്കര്‍

ദുബായിൽ നിന്ന് യു.എ.ഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ മന്ത്രി കെ ടി ജലീലിനെ പരിഹസിച്ച് അഭിഭാഷകനായ ജയശങ്കര്‍. ഉമ്മർകോയ മുതൽ ആര്യാടൻ വരെ എത്ര കോൺഗ്രസുകാർ, മുഹമ്മദ്കോയ മുതൽ അബ്ദുറബ്ബ് വരെ എത്രയെത്ര ലീഗുകാർ ഇവിടെ മന്ത്രിമാരായിരുന്നു. അവരാരെങ്കിലും ദുബായിൽ നിന്ന് വിശുദ്ധ ഖുർആൻ കൊണ്ടുവന്നു മലപ്പുറത്ത് വിതരണം ചെയ്തോ? ഇല്ല. അതിന് ഈ മതേതര പുരോഗമന നവോത്ഥാന മന്ത്രിസഭാംഗമായ ജലീൽ സാഹിബിനേ കഴിഞ്ഞുളളൂ എന്ന് ജയശങ്കര്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മലപ്പുറം സുൽത്താൻ എന്നറിയപ്പെടുന്ന മന്ത്രി കെടി ജലീൽ ദുബായിൽ നിന്ന് ഖുർആൻ കൊണ്ടുവന്നതിന് കോൺസുലേറ്റിലും രേഖയില്ല, കസ്റ്റംസിലും രേഖയില്ല, സീആപ്റ്റിലും രേഖയില്ല എന്നാണ് ബൂർഷ്വാ പത്രങ്ങൾ അലമുറയിട്ടു കരയുന്നത്. പ്രതിപക്ഷ നേതാക്കൾ അതാവർത്തിക്കുന്നു.

അസൂയക്കാർ അങ്ങനെ പലതും പറയും. നമ്മൾ ഗൗനിക്കേണ്ട.

ഉമ്മർകോയ മുതൽ ആര്യാടൻ വരെ എത്ര കോൺഗ്രസുകാർ, മുഹമ്മദ്കോയ മുതൽ അബ്ദുറബ്ബ് വരെ എത്രയെത്ര ലീഗുകാർ ഇവിടെ മന്ത്രിമാരായിരുന്നു. അവരാരെങ്കിലും ദുബായിൽ നിന്ന് വിശുദ്ധ ഖുർആൻ കൊണ്ടുവന്നു മലപ്പുറത്ത് വിതരണം ചെയ്തോ? ഇല്ല. അതിന് ഈ മതേതര പുരോഗമന നവോത്ഥാന മന്ത്രിസഭാംഗമായ ജലീൽ സാഹിബിനേ കഴിഞ്ഞുളളൂ.

ജലീലിൻ്റെ രാജി ആവശ്യപ്പെടുന്നവർ മതേതര ജനാധിപത്യ നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊളളാൻ കഴിയാത്ത പരമ പിന്തിരിപ്പന്മാരാണ്. അവരെ തിരിച്ചറിയുക, ഒറ്റപ്പെടുത്തുക.

https://www.facebook.com/AdvocateAJayashankar/posts/3003901913072848

Latest Stories

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി