വിവാഹവാര്‍ത്ത പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കണമെന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; മാസ്സ് മറുപടിയുമായി വരന്‍

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാനായി രജിസ്റ്റര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ച യുവാവിന്റേയും യുവതിയുടേയും ചിത്രം പ്രചരിപ്പിച്ചയാള്‍ക്ക് മറുപടിയുമായി വരന്‍. “ദയവായി അറിയുന്നവര്‍… ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുക” എന്ന തലക്കെട്ടോട് കൂടി മിഖ്ദാദ് എന്ന യുവാവിന്റെയും കസ്തൂരിയെന്ന യുവതിയുടെയും ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഫെയ്സ്ബുക്ക് അടക്കമുള്ള, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായിരുന്നു പ്രചാരണം.

ബൈജു പുതുവായ് എന്ന വ്യക്തിയാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം ഈ ചിത്രം ഷെയര്‍ ചെയ്തത്. പിന്നീട് വാട്ട്സ്ആപ്പിലും മറ്റും ചിലര്‍ ഇത് ഏറ്റുപിടിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വരന്‍ മിഖ്ദാദ് തന്നെ ഇതിനെതിരെ ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തി. “ഞാന്‍ അറിയിച്ചാല്‍ മതിയോ ആവോ” എന്നാണ് മിഖ്ദാദ് ചോദിക്കുന്നത്.

രണ്ട് കുടുംബത്തിന്റെയും സമ്മതത്തോടെയാണ് വിവാഹമെന്നും നല്ല രീതിയില്‍ തന്നെ വിവാഹം നടത്തുമെന്നും മിഖ്ദാദ് പറഞ്ഞു. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തതിന്റെ ആദ്യഘട്ടമാണ് ആ നോട്ടീസ് എന്നും യുവാവ് വ്യക്തമാക്കി. പലതവണ ഈ പോസ്റ്റ് കണ്ടതു കൊണ്ടാണ് മറുപടി നല്‍കിയതെന്നും മിഖ്ദാദ് പറയുന്നു. ബൈജു പൊതുവായുടെ കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തി കൊണ്ടാണ് മിഖ്ദാദിന്റെ ഈ മറുപടി.

മിഖ്ദാദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഞാന്‍ അറിയിച്ചാല്‍ മതിയ ആവൊ?

Edit 2: ഞാനും കസ്തൂരിയും വിവാഹിതരാവാന്‍ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തത്. രണ്ടു പേരുടെയും പാരന്റ്സിന്റെ സമ്മതത്തോടു കൂടിയാണ്.

കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരെയും വിളിച്ചു നല്ല രീതിയില്‍ തന്നെ കല്യാണം നടക്കുന്നതാണ് . ആരും വിഷമിക്കേണ്ട എല്ലാവരെയും വിളിക്കും

ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ കുറെ കണ്ടത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഇടേണ്ടി വന്നത്

NB: ഈ പോസ്റ്റ് പല സ്ഥലത്തും കണ്ടിട്ട് എന്റെ പ്രൊഫൈല്‍ നോക്കാന്‍ വരുന്നവരോട്. ഞാനും കസ്തുരിയും അച്ഛനും കൂടി പോയാണ് അപ്ലിക്കേഷന്‍ കൊടുത്തത്. ഇനി പ്രത്യേകിച്ച് അറിയിക്കണം എന്നില്ല. Kasthoori Vadayil

Edit: അങ്ങനെ ഡിലീറ്റ് ചെയ്തു പോവാന്‍ ഞാന്‍ വീടോ?

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി