ജീവിക്കാനായി കള്ളം പറയേണ്ടതില്ല, അര്‍ണാബിനെ ഉന്നം വെച്ച് ശശി തരൂര്‍

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച് തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി. വാര്‍ത്താ സമ്മേളനത്തിന്റെ സമയത്ത് ശശി തരൂരിനെ ല്ക്ഷ്യംവെച്ച് ആക്രമിക്കാനുള്ള ശക്തമായ നിര്‍ദ്ദേശമാണ് സ്ഥാപനത്തില്‍ നിന്ന് ലഭിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ തരൂരിനോട് പറഞ്ഞു.

ദീപു അബി വര്‍ഗീസ് എന്ന മാധ്യമപ്രവര്‍ത്തകനാണ് കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് ശശി തരൂരിന് മുന്നിലെത്തിയ്ത്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് തന്നെ ഉപദ്രവിക്കണമെന്ന ശക്തമായ നിര്‍ദ്ദേശമായിരുന്നു ദീപുവിന് ലഭിച്ചത്. ഇതിനു ശേഷമാണ് ഇദ്ദേഹം രാജി വെച്ചത്. തന്റെ പെരുമാറ്റത്തിന് മാപ്പു പറയാനായാണ് ദീപു എത്തിയതെന്നും ഇത് തന്നെ സ്പര്‍ശിച്ചെന്നും തരൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ദീപുവിനോടൊപ്പമുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. “ജീവിക്കാനായി നിങ്ങള്‍ കള്ളം പറയേണ്ടതില്ല” എന്ന ഹാഷ് ടാഗോടെയാണ് തരൂര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം…

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് തന്നെ ഉപദ്രവിക്കണമെന്ന ശക്തമായ നിര്‍ദ്ദേശം ലഭിച്ച ശേഷം ദീപു അബി വര്‍ഗീസ് എന്ന മാധ്യമപ്രവര്‍ത്തകന്‍ റിപ്പബ്ലിക് ടിവിയില്‍ നിന്ന് രാജി വെച്ച് എന്നെ കാണനെത്തി. എന്നോടുള്ള പെരുമാറ്റത്തില്‍ മാപ്പ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ എന്തും ചെയ്യുന്നതിനോട് ആദര്‍ശവാന്മാര്‍ തിരിച്ചടിക്കുന്നുണ്ട്.
മാധ്യമ ഉടമകളായ ചില അവതാരകര്‍ക്ക് മനസാക്ഷിക്കുത്ത് ഇല്ല. ധാര്‍മ്മികതയും മാന്യതയുമാണ് അടിസ്ഥാനപരമായ മാനുഷിക മൂല്യങ്ങളെന്നും പണത്തിന് വേണ്ടി അവ ഉപേക്ഷിക്കുക എന്നത് ഭൂരിഭാഗം പേര്‍ക്കും പ്രയാസമാണെന്നും തരൂര്‍ പറഞ്ഞു.

https://www.facebook.com/ShashiTharoor/photos/a.10151468214868167.1073741826.134735138166/10155512021588167/?type=3&theater

Latest Stories

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം