മുഖംമൂടി ധരിച്ച് കൈയിൽ വടി പിടിച്ച് നരേന്ദ്രമോദിയും അമിത് ഷായും; ജെ.എൻ.യു അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രചാരം നേടി ഒറിജിത് സെന്നിന്റെ വര

ജെ.എൻ.യു അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും വിമർശനാത്മകമായ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രം വലിയ പ്രചാരമാണ് നേടിയിരിക്കുന്നത്. പ്രശസ്ത ഗ്രാഫിക് ആർട്ടിസ്റ്റായ ഒറിജിത് സെന്നാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. മുഖംമൂടി ധരിച്ച് കൈയിൽ വടി പിടിച്ച് നിൽക്കുന്ന മോദിയെയും അമിത് ഷായെയുമാണ് ചിത്രത്തിൽ കാണുന്നത്.

https://www.facebook.com/orijit.sen/posts/10158123962487718

ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഇന്നലെ രാത്രി മുഖംമൂടി ധരിച്ച അക്രമിസംഘം സർവകലാശാല കാമ്പസില്‍ ആയുധവും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് നേരെ അക്രമം നടത്തിയ സംഭവം ലോക മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഒറിജിത് സെനിന്റെ വരയ്ക്ക് സോഷ്യൽ മീഡിയയിൽ പ്രചാരം ലഭിച്ചിരിക്കുന്നത്. “ഗുണ്ടകൾ” എന്ന തലക്കെട്ടോടെയാണ് ഒറിജിത് സെൻ തന്റെ ഫെയ്സ്ബുക്കിൽ ഈ ഗ്രാഫിക് ചിത്രം പങ്ക് വെച്ചിരിക്കുന്നത്.

ജെ.എൻ.യുവിൽ നടന്ന അക്രമത്തിൽ 34 പേർക്ക് പരിക്കേൽക്കുകയും ചികിത്സയ്ക്കായി ഇന്നലെ രാത്രി തന്നെ ഇവരെ എയിംസിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഘപരിവാർ ശക്തികളാണ് അക്രമങ്ങൾക്ക്‌ പിന്നിൽ എന്നാണ് ആരോപണം. വലിയ രീതിയിലുള്ള പ്രതിഷേധമാണ് ജെ.എൻ.യു വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ അക്രമത്തിൽ ലോകമെമ്പാടും ഉണ്ടായിരിക്കുന്നത്.

ഇന്ത്യൻ ഗ്രാഫിക് ആർട്ടിസ്റ്റും ഡിസൈനറുമാണ് ഒറിജിത് സെൻ. അദ്ദേഹത്തിന്റെ ഗ്രാഫിക് നോവൽ റിവർ ഓഫ് സ്റ്റോറീസ്, 1994- ൽ കൽപ്പവ്രിഷ് പ്രസിദ്ധീകരിച്ചു, ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫിക് നോവലായാണ് ഇത് കണക്കാക്കപ്പെടുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്