ദിലീപ് എയര്‍പോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് വെളിപ്പെടുത്തല്‍

ദേ പുട്ടിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദുബായിക്ക് പോകവെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദിലീപ് മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറിയെന്ന വാര്‍ത്ത വ്യാജമെന്ന് വെളിപ്പെടുത്തല്‍. മനോരമ ന്യൂസിന്റെ കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടറായ ആശാ ജാവേദാണ് മനോരമ ന്യൂസിലൂടെ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

അമ്മയുമൊത്ത് ദുബായിക്ക് പോകാന്‍ എത്തിയ ദിലീപിനെ മാധ്യമ പ്രവര്‍ത്തകന്‍ പ്രകോപിപ്പിച്ചുവെന്നും ദിലീപ് അതിന് ചുട്ടമറുപടി നല്‍കിയെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്ത.

എയര്‍പോര്‍ട്ടില്‍ നടന്നത് ആശാ ജാവേദ് വിശദീകരിക്കുന്നത് ഇങ്ങനെ:

“ദിലീപ് വൈകിയാണ് അന്ന് എയര്‍പോര്‍ട്ടില്‍ എത്തിയത്. ഒപ്പം അമ്മയും രണ്ടു സഹായികളും കൂടെയുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരായി ഞാനും മറ്റൊരു പ്രമുഖ ചാനലിന്റെ റിപ്പോര്‍ട്ടറും മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. കേസ് കോടതിയിലായതിനാല്‍ നടനോട് സംസാരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചില്ല. അദ്ദേഹം പ്രതികരിക്കില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് മൈക്കുമായി അടുത്തു ചെന്നില്ല. അല്പം മാറി വിട്ടുനിന്ന ഞങ്ങളെ കണ്ടതും ദിലീപ് കൈവീശി കാണിച്ചു നടന്നുപോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അന്നുതന്നെ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. അതല്ലാതെ മാധ്യമ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി എന്നതൊക്കെ തീര്‍ത്തും തെറ്റായ കാര്യമാണ്. ”

അമ്മ മാത്രമെയുള്ളോ കാവ്യയും മീനാക്ഷിയും കൂടെ പോരുന്നില്ലേ തുടങ്ങിയ ചോദ്യങ്ങളുമായി മാധ്യമ പ്രവര്‍ത്തകന്‍ പുറകെ കൂടിയെന്നും മറുപടി പറയാതിരുന്നപ്പോള്‍ എന്തിനാ ദുബായിക്ക് പോകുന്നത് എന്ന് അറിയാമെന്നും അവിടെ ചെന്നാലും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും പറഞ്ഞ് പ്രകോപിപ്പിച്ചുവെന്നുമായിരുന്നു വാര്‍ത്ത.

Latest Stories

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ

ഉഷ്ണതരംഗം: എല്ലാവരും ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

അച്ഛന്‍ ജയിക്കും, ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടും.. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ..; പ്രതികരിച്ച് അഹാനയും സഹോദരിമാരും

യുഎഇയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി

'മേനേൻ' എന്ന് ഞാനിട്ടതാണ് അതൊരു ജാതിപ്പേരല്ല, അച്ഛൻ എത്തീസ്റ്റ് ആണ്, ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല: നിത്യ മേനോൻ