എതിരാളിയെ വിജയിപ്പിച്ച ഓട്ടക്കാരി, വീഡിയോ കാണാം

ജോലിയിലും പഠനത്തിലും തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖയിലും പരസ്പരം മത്സരിക്കുന്ന കാലത്ത് മനുഷ്യത്തിന് വില നല്‍കി മത്സരാര്‍ത്ഥിയെ താങ്ങി ഒന്നാമത് എത്തിച്ച് ഒരു ഓട്ടക്കാരി.  അരിയാന ലുട്ടര്‍മാന്‍ എന്ന ഓട്ടക്കാരിയാണ് ഡാലസ് മാരത്തോണില്‍ തളര്‍ന്ന് വീണ മത്സരാര്‍ത്ഥിയെ കൈപിടിച്ചുയര്‍ത്തി വിജയിപ്പിക്കുകയായിരുന്നു

ഡാലസ് മാരത്തോണില്‍ ഫിനിഷിങ് ലൈന്‍ ലക്ഷ്യമാക്കി കുതിച്ച രണ്ട് ഓട്ടക്കാരികളില്‍ ഒരാള്‍ ഇടയ്ക്ക് കുഴഞ്ഞു വീഴാന്‍ തുടങ്ങി. മത്സരത്തില്‍ എതിരാളി തളര്‍ന്ന് വീഴുന്നത് കണ്ട് സന്തോഷിച്ച് കുതിച്ച് ഓടുന്നതിന് പകരം കൈപിടിച്ചുയര്‍ത്തി. വെറുതെ കൈത്താങ്ങായി എന്ന് മാത്രമല്ല, ഫിനിഷിങ്ങ് പോയിന്റ് വരെ കൈ പിടിച്ച് ഓടി ഒന്നാമതാക്കി. എതിരാളിയായ ചാന്‍ഡ്ലറെയാണ് അരിയാന വിജയിപ്പിച്ചത്.  മത്സരത്തിന്റെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ വിജയിച്ചോ എന്നായിരുന്നു പ്രഖ്യാപനത്തിനു ശേഷം ചാന്‍ഡ്ലര്‍ ചോദിച്ചത്. ഫിനിഷിങ് ലൈനില്‍ തൊട്ട ശേഷം അവശയായി കുഴഞ്ഞുവീണ ചാന്‍ഡ്ലറെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നിലേറെ തവണ കാലുകള്‍ കുഴഞ്ഞ് വീഴാനൊരുങ്ങുന്ന ചാന്‍ഡ്‌ലറെ അരിയാന കൈപിടിച്ച് ഉയര്‍ത്തുന്നതും ഫിനിഷിങ്ങ്‌പോയിന്റിലേക്ക് ഓടിയെത്താമായിരുന്നിട്ടും ചാന്‍ഡ്‌ലറെ ചെറുതായൊന്ന് തള്ളി പോയിന്റിലെത്തിക്കുന്നതും വീഡിയോയില്‍ കാണാം. വിജയിക്ക് മാത്രമല്ല എതിരാളി തളര്‍ന്ന് പോയപ്പോള്‍ അവരെ കണ്ടില്ലെന്ന് നടിക്കാതെ വിജയത്തിലേക്ക് അടുപ്പിച്ച അരിയാനയ്ക്കും കാണികള്‍ കയ്യടി നല്‍കി.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്