കോഹ്‌ലി- അനുഷ്‌ക വിവാഹം: ഇറ്റാലിയന്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത് ഇങ്ങനെ

കഴിഞ്ഞ ഒരാഴ്ചക്കാലമായി സമൂഹ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ചര്‍ച്ചകള്‍ മുഴുവന്‍ ഒരു വിവാഹത്തെ ചുറ്റിപ്പറ്റിയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹ വാര്‍ത്തകള്‍ ആരാധകര്‍ ആഘോഷമാക്കുകയായിരുന്നു.

ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര സുഖവാസകേന്ദ്രങ്ങളിലൊന്നായ ഇറ്റലിയിലെ ടസ്‌കനിലായിരുന്നു “വിരുഷ്‌ക” ദമ്പതികളുടെ വിവാഹം. വിവാഹത്തോടനുബന്ധിച്ച് നടന്ന മെഹന്തിയിടല്‍ , നിശ്ചയം ,സത്ക്കാര വിരുന്നുകള്‍ അങ്ങനെ ദമ്പതികളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ മാത്രമല്ല ഇറ്റാലിയന്‍ മാധ്യമങ്ങളിലും കോഹ്‌ലി-അനുഷ്‌ക വിവാഹം തരംഗമായിരുന്നു.

വിശിഷ്ടമായ വീഞ്ഞുകളുടെ കേന്ദ്രമാണ് ടസ്‌കിനിയ. ഇവിടെ വച്ചായിരുന്നു പ്രണയ ജോടികളുടെ വിവാഹം. ഇവിടെ നടന്നിട്ടുള്ള വിവാഹങ്ങളെല്ലാം ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ഒരു രാത്രി താമസിക്കാന്‍ ഇവിടുത്തെ ചെലവ് 6,50,000 രൂപ മുതല്‍ 14,00,000 വരെയാണ്.

ഇറ്റലിയിലെ മിലാനില്‍ നിന്നും നാലു മണിക്കൂര്‍ തെക്കോട്ട് സഞ്ചരിച്ചാല്‍ ടസ്‌കനിയയിലെത്താം. പതിമൂന്നാം നൂറ്റാണ്ടിലേതുപോലെ പുനരാവിഷ്‌കരിക്കപ്പെട്ട അഞ്ചു വില്ലകളുള്ള റിസോര്‍ട്ടാണ് ഇവിടെ. അവിടുത്തെ ബോര്‍ഗോ ഫിനോച്ചിയോ റിസോര്‍ട്ടിലായിരുന്നു വിവാഹം ഇരുവരുടേയും വിവാഹം.സെലിബ്രിറ്റി വിവാഹങ്ങള്‍ മാത്രമാണ് ഇവിടെ നടക്കാറുള്ളത്. അതുകൊണ്ടു തന്നെ ഇവിടം ലോകശ്രദ്ധ ആകര്‍ഷിച്ചിച്ച കേന്ദ്രങ്ങളാണ്. ഇതാണ് ഇറ്റാലിയന്‍ മാധ്യമങ്ങളും വാര്‍ത്തയാക്കിയിരിക്കുന്നത്.

നാലു വര്‍ഷത്തെ പ്രണയം ഒരു ബോളിവുഡ് സിനിമപോലെ സംഭവബഹുലമായിരുന്നു. ക്രിക്കറ്റ് യാത്രകളിലും പൊതുവേദികളിലും അവര്‍ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു. വിവാഹ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് കോഹ്‌ലി 11 ന്‌രാത്രി ഒന്‍പതു മണിക്ക് വിവാഹചിത്രം ട്വീറ്റ് ചെയ്തു. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഡിസംബര്‍ 21 ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ഇരുവരും ബന്ധുക്കള്‍ക്കായി അന്ന് വിവാഹ പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്. ക്രിക്കറ്റ്- ബോളിവുഡ് താരങ്ങള്‍ക്ക് ഡിസംബര്‍ 26 നാണ് വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍