'കാട്ടിലെ തടി, തേവരുടെ ആന. ഖജനാവില്‍ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്'; കണ്ണട വിവാദത്തില്‍ സ്പീക്കറെ പരിഹസിച്ച് അഡ്വ: ജയശങ്കര്‍

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ കണ്ണട വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി അഡ്വ: എ. ജയശങ്കര്‍. കാട്ടിലെ തടി, തേവരുടെ ആന. ഖജനാവില്‍ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്. അത് ആരെങ്കിലുമൊക്കെ ചെലവാക്കിയേ തീരൂ. സഖാവ് ശ്രീരാമന്‍ വളളുവനാട്ടിലെ പുരാതന തറവാട്ടുകാരനാണ്, പാവങ്ങളുടെ പാര്‍ട്ടിയുടെ പടനായകനാണ്. അമ്പതിനായിരമൊക്കെ പുല്ലാണ്. സഖാവിന്റെ തറവാട്ടു മഹത്വവും പാര്‍ട്ടിയുടെ വിപ്ലവ പാരമ്പര്യവും പരിഗണിക്കുമ്പോള്‍ ഒന്നൊന്നൊര ലക്ഷത്തിന്റെ കണ്ണടയെങ്കിലും വാങ്ങാന്‍ വിരോധമില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനത മുന്‍നിര്‍ത്തി അല്പം മിതത്വം പാലിച്ചതാണ്. അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു

കണ്ണട വിവാദത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കണ്ണട ഡോക്ടര്‍ നിര്‍ദേശിച്ചതെന്ന് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തനിക്ക് ഷോര്‍ട്ട് സൈറ്റും ലോംഗ് സൈറ്റുമുണ്ട്. നടക്കാനും വായിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണട വാങ്ങിയതല്ലാതെ അതില്‍ അസാധാരാണമായി ഒന്നുമില്ല. എന്ത് കൊണ്ടാണ് വിവാദം ഉയര്‍ന്നു വരുന്നതെന്ന് അറിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിയമസഭാ സ്പീക്കര്‍ എന്നത് വെറും ആലങ്കാരിക പദവിയല്ല. സഭാനാഥനാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്നു വേണ്ട, 94വയസുള്ള അച്യുതാനന്ദന്‍ വരെ സ്പീക്കറെ സാര്‍, സാര്‍ എന്നാണ് അഭിസംബോധന ചെയ്യുന്നത്. അതാണ് അതിന്റെ ഒരു പവര്‍. ശക്തന്‍ നാടാര്‍ സ്പീക്കറായിരുന്നപ്പോള്‍ സഹായിയെക്കൊണ്ട് ചെരുപ്പിന്റെ വാറുകെട്ടിച്ചു. ന്യൂസ് ചാനലുകള്‍ അതു വിവാദമായപ്പോള്‍, ശക്തന്‍ജി നടുവേദനയാണ് കുനിയാന്‍ വയ്യ എന്നു പറഞ്ഞു തടിയൂരി.

ഇപ്പോഴിതാ, ശ്രീരാമകൃഷ്ണന്‍ 49,900 രൂപ വിലയുളള കണ്ണട വാങ്ങി. അതു വിവാദമായപ്പോള്‍ കാഴ്ച ശക്തി നന്നെ കുറഞ്ഞു, കണ്ണു പൊട്ടാറായി, അമ്പതിനായിരത്തിന്റെ കണ്ണട തന്നെ വേണമെന്ന് ഒഫ്താല്‍മോളജിസ്റ്റ് നിര്‍ബന്ധിച്ചു എന്നൊക്കെയാണ് ന്യായവാദം.

കാട്ടിലെ തടി, തേവരുടെ ആന. ഖജനാവില്‍ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്. അത് ആരെങ്കിലുമൊക്കെ ചെലവാക്കിയേ തീരൂ.
സഖാവ് ശ്രീരാമന്‍ വളളുവനാട്ടിലെ പുരാതന തറവാട്ടുകാരനാണ്, പാവങ്ങളുടെ പാര്‍ട്ടിയുടെ പടനായകനാണ്. അമ്പതിനായിരമൊക്കെ പുല്ലാണ്. സഖാവിന്റെ തറവാട്ടു മഹത്വവും പാര്‍ട്ടിയുടെ വിപ്ലവ പാരമ്പര്യവും പരിഗണിക്കുമ്പോള്‍ ഒന്നൊന്നൊര ലക്ഷത്തിന്റെ കണ്ണടയെങ്കിലും വാങ്ങാന്‍ വിരോധമില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനത മുന്‍നിര്‍ത്തി അല്പം മിതത്വം പാലിച്ചതാണ്.

വിപ്ലവം ജയിക്കട്ടെ!
മിതവ്യയശീലം വെല്‍വൂതാക!

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്