കോടിയേരിയുടെ വീട്ടിലെ ശത്രുസംഹാര പൂജ; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

സി.പി.എമ്മിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ശത്രു സംഹാര പൂജ നടന്നെന്ന വാര്‍ത്തയെ ഉദ്ദരിച്ചാണ് ജയശങ്കര്‍ പോസ്റ്റിട്ടിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“കമ്മ്യൂണിസ്റ്റുകാര്‍ പ്രേമിക്കാമോ?: ഒരു സഖാവ് പണ്ട് ഇഎംഎസ്സിനോടു ചോദിച്ചു. കമ്മ്യൂണിസത്തിന് വേണ്ടിയാണെങ്കില്‍ പ്രേമിക്കാം: സംശയലേശമന്യേ, ഈയെമ്മിന്റെ മറുപടി. ഇതാണ് പാര്‍ടി ലൈന്‍. കമ്മ്യൂണിസത്തിന് വേണ്ടി എന്തും ചെയ്യാം, അല്ലെങ്കില്‍ ഒന്നും ചെയ്യരുത്.

മഹത്തായ ഇന്ത്യന്‍ വിപ്ലവം സഫലീകരിക്കാനും സോഷ്യലിസം യാഥാര്‍ഥ്യമാക്കാനും വേണ്ടി പല ത്യാഗങ്ങളും സഹിക്കേണ്ടി വരും. ചിലപ്പോള്‍ ശത്രുദോഷ പരിഹാര പൂജ, മൃത്യുഞ്ജയ ഹോമം, സുദര്‍ശന ക്രിയ; മറ്റു ചിലപ്പോള്‍ ക്ഷുദ്രം, മാരണം, കൂടോത്രം.

ചില സന്ദര്‍ഭങ്ങളില്‍ ബൂര്‍ഷ്വാസിയെ കബളിപ്പിക്കാന്‍ ഇതുപോലെയുളള അടവുനയം വേണ്ടിവരും. കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വഴിപാട് കഴിപ്പിച്ചതും സുധാകരന്‍ ശബരിമല ശാസ്താവിനെ പറ്റി ഇംഗ്ലീഷില്‍ കവിത എഴുതിയതും അതുകൊണ്ടാണ്.

വിരുദ്ധന്മാരും വിവരദോഷികളും പലതും പറയും. സഖാക്കളാരും അതു വിശ്വസിക്കരുത്.”

https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1379991838797205/?type=3

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്