'അസുഖം നോര്‍മലായി വരുന്നു, കീമോ നിര്‍ത്തി'; ക്യാന്‍സിറിനെ പ്രണയംകൊണ്ട് തോല്‍പ്പിച്ച ഭവ്യയും സച്ചിനും സന്തോഷം പങ്കുവെയ്ക്കുന്നു

ക്യാന്‍സറിനെ പ്രണയം കൊണ്ട് തോല്‍പ്പിച്ച് മുന്നേറുന്ന സച്ചിനെയും ഭവ്യയെയും ആശംസകള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. ഭവ്യജീവിതത്തിലേക്ക് മടങ്ങിവരാന്‍ സച്ചിനെ പോലെ തന്നെ അവരെ അറിയാവുന്ന എല്ലാവരും പ്രാര്‍ത്ഥനയോടെയാണ് കാത്തിരിക്കുന്നത്. തന്റെ പ്രിയതമയുടെ ചികിത്സയുടെ പുരോഗതി സുഹൃത്തുക്കള്‍ക്കായി സച്ചിന്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഭവ്യയുടെ രോഗം ഭേതമായി വരുന്ന വിവരം പങ്കുവച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്കിലൂടെ സച്ചിന്‍.

പ്രിയപ്പെട്ട സുഹൃത്തുക്കളെ സ്‌കാനിങ് റിപ്പോര്‍ട്ട് വന്നു.. ഭവ്യയുടെ അസുഖം നോര്‍മലായി തുടങ്ങിയെന്ന് സച്ചിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ഇനി 30 റേഡിയേഷനുംകൂടി ബാക്കിയുണ്ടെന്നും എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും എന്നുമുണ്ടായിരിക്കുമെന്ന് സച്ചിന്‍ പറഞ്ഞു.

സച്ചിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട സുഹൃത്തുക്കളെ.. സ്‌കാനിങ് റിപ്പോര്‍ട്ട് വന്നു.. അസുഖം നോര്‍മലായി വന്നിട്ടുണ്ട്.. കീമോ നിര്‍ത്തിയിരിക്കുന്നു.
pet ct സ്‌കാനിങ്ങില്‍ നിലവില്‍ ഇപ്പോള്‍ അസുഖം കാണുന്നില്ല.. പക്ഷെ ചെറിയ ചെറിയ രോഗാണുക്കള്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ കാണാന്‍ കഴിയില്ല.. സര്‍ജറി ചെയ്ത ഭാഗത്തു അതായത് മുറിച്ചു മാറ്റിയ എല്ലിന്റെ എഡ്ജില്‍ ഈ അസുഖത്തിന്റെ കുറച്ചു രോഗാണുക്കള്‍ ഉണ്ടെന്നു അന്ന് ഡോക്ട്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു..

അപ്പോള്‍ ആ ഭാഗങ്ങളിലെ രോഗാണുക്കളെ ഇല്ലായിമ്മ ചെയ്യാന്‍ റേഡിയേഷന്‍ വേണ്ടിവരും.. 54 യൂണിറ്റ് റേഡിയേഷന്‍ 30 ദിവസങ്ങളായി ചെയ്യേണ്ടിവരും.. ഇന്ന് റേഡിയേഷന്‍ ചെയ്യുന്ന ഡോക്ടറെ കണ്ടു സംസാരിച്ചു.. അതിനു വേണ്ട നടപടികള്‍ ചെയ്തിട്ടുണ്ട്.. ഈ മാസം22 ന് ഏര്‍ണാംകുളം ലേക്ഷോര്‍ ഹോസ്പിറ്റലില്‍ റേഡിയേഷന്‍ തുടങ്ങും.. ശെനിയും,ഞായറും റേഡിയേഷന്‍ ഇല്ലാത്തതിനാല്‍.. 6 ആഴ്ച അവിടെ നില്‍കേണ്ടിവരും…

ഇപ്പോള്‍ 16 കീമോയും, 1 ഓപ്പറേഷനും കഴിഞ്ഞിരിക്കുന്നു .ഇനി 30 റേഡിയേഷനുംകൂടി പറഞ്ഞിരിക്കുന്നു എല്ലാവരുടെയും പ്രാര്ഥനയുടെയും, സഹായത്തിന്റെയും ഫലമായിട്ടാണ് ഇതുവരെയെത്തിയത്.. എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും എന്നുമുണ്ടായിരിക്കുന്നതാണ്..

Latest Stories

'ബോക്സിങ് റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ഭാജി'; ഹർഭജൻ സിംഗിനെ വെല്ലുവിളിച്ച് ശ്രീശാന്ത്

ഗവിയിൽ അങ്കണവാടി ജീവനക്കാരിയുടെ മരണം: പ്രതി കല്ല് കൊണ്ട് തലയ്ക്കടിച്ചു, വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊന്നു

ഗൗതം ഗംഭീറിനെ ഉടൻ തന്നെ മാറ്റി ധോണിയെപ്പോലൊരു മെന്ററെ കൊണ്ടുവരൂ; കടുത്ത വിമർശനവുമായി എസ്. ശ്രീശാന്ത്

ഷമിയോടും സിറാജിനോടും ഡൊമസ്റ്റിക് മത്സരങ്ങളിൽ കഴിവ് തെളിയിക്കണമെന്ന് ഗംഭീർ; എന്നാൽ ഹർഷിത്തിന് ഡയറക്റ്റ് കോൾ; വിമർശനം ശക്തം

മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന