വാര്‍ത്താ ചാനലുകളിലെ 'അന്തിചര്‍ച്ച'യ്‌ക്കെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍: 'ഒട്ടുമിക്ക മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാര്‍'

വാര്‍ത്താ ചാനലുകളിലെ “അന്തിചര്‍ച്ച”കള്‍ക്ക് എതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഇന്നലെ മനോരമ ന്യൂസില്‍ ഷാനി പ്രഭാകര്‍ നയിച്ച ചര്‍ച്ചയില്‍നിന്ന് ബിജെപി നേതാവ് എം.എസ്. കുമാര്‍ ഇറങ്ങി പോയ സംഭവത്തിലാണ് കെ. സുരേന്ദ്രന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

സുരേന്ദ്രന്‍ എഴുതിയത് ഇങ്ങനെ.

ഇന്നലെ ശ്രീ. എം. എസ് കുമാറിനുണ്ടായ അനുഭവം ഒട്ടുമിക്ക ബി. ജെ. പി നേതാക്കള്‍ക്കും ഏതാണ്ടെല്ലാ മലയാളം ചാനലുകളില്‍ നിന്നും ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ടാവും.ബി. ജെ. പി വന്‍വിജയം നേടുന്ന തെരഞ്ഞെടുപ്പുകളില്‍ പോലും ഒരു സീററില്‍ പോലും മല്‍സരിക്കാത്ത ഇടതുനേതാക്കളെയും നിരീക്ഷകവേഷമണിഞ്ഞ പക്കാ മാര്‍ക്‌സിസ്ടുകാരെയും വിളിച്ചിരുത്തി അവര്‍ ബി. ജെ. പിയെ പരിഹസിക്കുന്നത് നാം കാണാറുണ്ട്. ന്യായം ബി. ജെ. പി പക്ഷത്താണെന്ന് ഉറപ്പുള്ള വിഷയങ്ങളില്‍ അവര്‍ നമ്മെ പറയാന്‍ അനുവദിക്കില്ല.

ബി. ജെ. പി ഡിഫന്‍സിലാവുന്ന ഒരു വിഷയത്തിലും നന്നായി സംസാരിക്കുന്ന ഒരു നേതാവിനേയും അവര്‍ ചര്‍ച്ചക്കുവിളിക്കുകയുമില്ല. ഇത് പലപ്പോഴും വാര്‍ത്താ അവതാരകരുടെ ഒരു ഗെയിം പ്‌ളാന്‍ ആണ് എന്നത് നാം മറന്നുപോകരുത്. ഒട്ടുമിക്ക മാധ്യമസുഹൃത്തുക്കളും തനി രാഷ്ട്രീയ പ്രവര്‍ത്തകരാണ്. അവരുടെ രാഷ്ട്രീയം അവര്‍ ഇതിലൂടെ പ്രകടിപ്പിക്കുന്നു എന്നു മാത്രമേയുള്ളൂ. അതില്‍ ബി. ജെ. പി പ്രവര്‍ത്തകര്‍ വല്ലാതെ വേവലാതിപ്പെടണമെന്നു തോന്നുന്നില്ല.

കാരണം ദൃശ്യമാധ്യമങ്ങളിലെ അന്തിച്ചര്‍ച്ചകള്‍ സമൂഹത്തില്‍ ചെറിയ സ്വാധീനം പോലും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. തെരഞ്ഞെടുപ്പു ഫലങ്ങളില്‍ പ്രത്യേകിച്ചും. താഴെ തലത്തില്‍ ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതില്‍ ഒരു വേവലാതിയും ഉണ്ടാവില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു വാര്‍ത്താ അവതാരകരാണ് ഇടതുമുന്നണി ടിക്കററില്‍ മല്‍സരിച്ചത്.

ഒരാള്‍ ജയിച്ചു ഒരാള്‍ തോററു. തോററയാള്‍ പഴയ പണി വീണ്ടും ചെയ്യുന്നു. അതോടുകൂടി ഇവര്‍ക്കു വ്യക്തമായ ഉദ്ദേശം അവരുടെ വാര്‍ത്താവതരണത്തിനുണ്ടായിരുന്നു എന്ന് ആരും പറയാതെ തന്നെ ജനങ്ങള്‍ക്കു ബോധ്യമായി. ഇനി ലോക്‌സഭാതെരഞ്ഞെടുപ്പാണ് ലക്ഷ്യം. ചുരുങ്ങിയത് മൂന്ന് പ്രമുഖ അവതാരകരെങ്കിലും ലോക്‌സഭാ ടിക്കററിനു വേണ്ടി ശ്രമിക്കുണ്ടെന്നാണ് എനിക്കു കിട്ടിയ വിവരം.

https://www.facebook.com/KSurendranOfficial/posts/1576360635781900

Latest Stories

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍