30,000 സൂര്യന്മാരെ ഉള്‍ക്കൊള്ളാവുന്ന വലിപ്പം, 1200 കോടി വര്‍ഷം പ്രായം; ആദ്യ പ്രപഞ്ചത്തിലെ ഭീമന്‍ ഗാലക്‌സി ഇവിടെയുണ്ട്

പ്രപഞ്ചത്തിനു 180 കോടി വര്‍ഷം മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന ഭീമന്‍ ഗാലക്‌സിയെ കണ്ടെത്തി. 1200 കോടി വര്‍ഷം പ്രായമുണ്ടായിരുന്ന ഗാലക്‌സി ഇപ്പോള്‍ നിര്‍ജ്ജീവമാണ്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ നേതൃത്വം നല്‍കുന്ന അന്താരാഷ്ട്രസംഘമാണ് “എക്സ്.എം.എം.-2599” എന്ന് പേരിട്ട ഗാലക്‌സിയെ കണ്ടെത്തിയത്. വന്‍തോതില്‍ നക്ഷത്രങ്ങളെ ഉത്പാദിപ്പിച്ചിരുന്ന ഈ ഗാലക്‌സി കാലക്രമേണ ഉത്പാദനം കുറഞ്ഞ് നിര്‍ജ്ജീവമാവുകയായിരുന്നു.

30,000 സൂര്യന്മാരുടെ പിണ്ഡത്തിലേറെയായിരുന്നു ഈ ഗാലക്‌സിയുടെ പിണ്ഡം. പ്രപഞ്ചത്തിനു 100 കോടിയില്‍ താഴെ പ്രായമുള്ളപ്പോള്‍ എക്സ്.എം.എം.-2599 പരമാവധി നക്ഷത്രങ്ങളെ ഉത്പാദിപ്പിച്ചിരുന്നു. പ്രപഞ്ചത്തിനു 180 കോടി വയസ്സായപ്പോള്‍ ഈ ഗാലക്‌സി ഇല്ലാതായെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബെഞ്ചമിന്‍ ഫോറസ്റ്റ് പറഞ്ഞു. പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ പ്രായം 1400 കോടി വര്‍ഷമാണ്.

അമേരിക്കയിലെ ഹവായിലുള്ള ഡബ്ല്യു.എം. കെക് ഒബ്സര്‍വേറ്ററിയിലെ മള്‍ട്ടി-ഒബ്ജെക്ട് സ്പെക്ട്രോഗ്രാഫ് ഫോര്‍ ഇന്‍ഫ്രാറെഡ് എക്സ്‌പ്ലൊറേഷന്‍ എന്ന ഉപകരണം ഉപയോഗിച്ചാണ് എക്സ്.എം.എം.-2599-ന്റെ സവിശേഷതകള്‍ ഗവേഷകസംഘം കണ്ടെത്തിയത്. ആസ്ട്രോഫിസിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍