ഭാരത ഭാഗ്യ വിധാതാക്കള്‍ നാം ഭാവി രചിക്കും വര്‍ണ്ണങ്ങള്‍... തിരഞ്ഞെടുപ്പ് ഉത്സവമാക്കാന്‍ കെ.എസ് ചിത്രയുടെ ഗാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍മാരുടെ ഇടയിലേക്ക് ബോധവത്കരണത്തിന് പാട്ടുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കെ. എസ് ചിത്രയാണ് പാട്ട് ആലപിച്ചിരിക്കുന്നത്. ഭാരതത്തിന്റെ പ്രത്യേകതയും അവകാശങ്ങളും എല്ലാം പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പാട്ട് സംസ്ഥാനത്തെ പോളിംഗ് ശതമാനം 90 ശതമാനം എത്തിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെതാണ് ഈ ആശയം.

വോട്ടവകാശം നമുക്ക് കിട്ടിയ മഹാ അവകാശമാണെന്നും നമ്മുടെ നിധിയായ അവകാശമാണെന്നും പാട്ടിലൂടെ ജനങ്ങളെ അറിയിക്കുന്നു. ഭയങ്ങളില്ലാതെ സ്വതന്ത്ര മനസ്സോടെ തിരഞ്ഞെടുക്കാം നമ്മുടെ പ്രതിനിധിയെ എന്നും ആഹ്വാനം ചെയ്യുന്നു. തിരഞ്ഞെടുപ്പുകള്‍ ജനാധിപത്യ മഹോത്സവങ്ങളല്ലെ എന്നും പറയുന്നു. വോട്ടറാണ് ഭാരതത്തിന്റെ ഭാവി രചിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബോധവത്കരണ പാട്ടില്‍ പറയുന്നുണ്ട്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവമാണ് തിരഞ്ഞെടുപ്പ് ഗീതം പുറത്തിറക്കിയത്. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റേതാണ് വരികള്‍. മാത്യു ടി ഇട്ടിയുടേതാണ് ഈണം.

https://www.youtube.com/watch?time_continue=135&v=C5H_xeiRl6c

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍