യുഎഇയില്‍ തൊഴില്‍ വിസയ്ക്ക് പുതിയ നിബന്ധന

യുഎഇയില്‍ തൊഴില്‍ വിസ അനുവദിക്കാന്‍ ഇനി മുതല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. പുതിയ തീരുമാനം അടുത്ത മാസം നാലു മുതല്‍ നിലവില്‍ വരും. ഇനി മുതല്‍ തൊഴില്‍ വിസ ലഭിക്കാനായി എല്ലാ വിദേശികളും അവരുടെ മാതൃരാജ്യത്തു നിന്നോ അവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി താമസിക്കുന്ന രാജ്യത്തുനിന്നോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഇതു ഹാജരാക്കിയാല്‍ മാത്രമേ ഇനി തൊഴില്‍ വിസ അനുവദിക്കൂ.

സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന രാജ്യങ്ങളിലെ യുഎഇ നയതന്ത്രകാര്യാലയങ്ങളിലോ യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രാലയത്തിനു കീഴിലുള്ള ഹാപ്പിനെസ് കേന്ദ്രങ്ങളിലോ സാക്ഷ്യപ്പെടുത്തണമെന്നും നിബന്ധനയുണ്ട്.

ഈ നിയമം തൊഴില്‍ വിസയ്ക്കു മാത്രമേ ബാധകമായി മാറൂ. തൊഴില്‍ തേടുന്ന വിദേശികളുടെ
കുടുംബാംഗങ്ങള്‍ക്കോ മറ്റ് ആശ്രിതര്‍ക്കോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മാത്രമല്ല ഈ തീരുമാനത്തില്‍ നിന്നും സന്ദര്‍ശക വീസയില്‍ എത്തുന്നവരെ ഒഴിവാക്കിയിട്ടുണ്ട്. ഉന്നതതല സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

Latest Stories

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്