മുത്തശ്ശിയുടെ ചിതാഭസ്മം പാസ്തയിൽ കലർത്തി അമ്മയ്ക്കും സഹോദരനും നൽകി; ഭക്ഷണത്തിൽ ചേർത്തത് 'തമാശയ്ക്ക്' എന്ന് യുവതി!

ചിതാഭസ്മം ഭക്ഷണത്തിൽ കലർത്തി സഹോദരനും അമ്മയ്ക്കും ‘തമാശയ്ക്ക്’ വിളമ്പി യുവതി. ഓസ്‌ട്രേലിയയിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. മുത്തശ്ശിയുടെ ചിതാഭസ്മം സൂക്ഷിച്ചിരുന്ന പാത്രത്തിൽ നിന്ന് യുവതി ചിതാഭസ്മം കഴിക്കുക മാത്രമല്ല, അമ്മയ്ക്കും സഹോദരനും ഭക്ഷണത്തിൽ കലർത്തി നൽകുകയും ചെയ്തു.

മെൽബണിലെ ഒരു ബ്രേക്ക്ഫാസ്റ്റ് ഷോയിൽ ചെയെൻ എന്നു പേരുള്ള ആ സ്ത്രീയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.കഴിഞ്ഞ വർഷമാണ് മുത്തശ്ശി മരിച്ചത്. വീട്ടിൽ സൂക്ഷിച്ചിരുന്ന പാത്രത്തിലായിരുന്നു ചിതാഭസ്മം. മുത്തശ്ശിയുടെ വിയോഗത്തിൽ കുടുംബം വിഷമിച്ചിരുന്ന സമയത്ത് അവരുടെ മാനസികസമ്മർദ്ദം കുറയ്ക്കാനും പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കാനും ചെയെൻ ശ്രമിച്ചു.

ഇതിനിടെ യുവതി മുത്തശ്ശിയുടെ ചിതാഭസ്മം കാണുകയും അമ്മയ്ക്കും സഹോദരനും ഭക്ഷണത്തിൽ കലർത്തി നൽകുകയുമായിരുന്നു. യുവതി മനഃപൂർവ്വം ചിതാഭസ്മം കഴിക്കാൻ തീരുമാനിക്കുകയും പാസ്ത സോസിൽ കലർത്തി അമ്മയ്ക്കും സഹോദരനും വിളമ്പുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇത് ഒരു തമാശയായാണ് യുവതി കണ്ടതെന്നാണ് പറയുന്നത്.

‘അതെ, ഞാൻ അത് തമാശയ്ക്ക് വേണ്ടിയാണ് കഴിച്ചത്. മുത്തശ്ശി എന്നിലൂടെ എന്നും ജീവിക്കും’ എന്നും തത്സമയ റേഡിയോയിലൂടെ യുവതി കൂട്ടിച്ചേർത്തു. ‘ഇത് ഞാൻ ആരോടും പറഞ്ഞിട്ടില്ലാത്ത കാര്യമാണ്. എന്റെ സഹോദരൻ ഈയിടെയാണ് ജയിലിൽ നിന്നും പുറത്തു വന്നത്. അവനെ പറ്റിക്കുന്നത് തമാശയാകും എന്ന് കരുതി. അങ്ങനെ ഞാൻ മുത്തശ്ശിയുടെ ചിതാഭസ്മം കുറച്ചെടുത്ത് പാസ്ത സോസിൽ ചേർത്തു’ എന്നാണ് അവർ പറഞ്ഞത്. അതിൽ എന്തെങ്കിലും ഇനി ബാക്കിയുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് ഉണ്ടെന്നും ഒരു പെട്ടി നിറയെ ബാക്കിയുണ്ട് എന്നുമായിരുന്നു യുവതിയുടെ മറുപടി.

സമാനരീതിയിൽ ഭർത്താവിൻ്റെ ചിതാഭസ്മം കഴിക്കുന്നതിൽ അടിമപ്പെട്ട ഒരു യുവതിയും വാർത്തകളിൽ വന്നിരുന്നു. 26 കാരിയായ കാസി എന്ന സ്ത്രീ തൻ്റെ ഭർത്താവിൻ്റെ അവശിഷ്ടങ്ങൾ കിടക്കുന്ന പാത്രത്തിൽ പതിവായി വിരൽ മുക്കി നക്കുകയാണ് ചെയ്തിരുന്നത്. മൈ സ്‌ട്രേഞ്ച് അഡിക്‌ഷൻ എന്ന റിയാലിറ്റി ടിവി ഷോയിലാണ് തന്റെ വിചിത്രമായ ആസക്തി യുവതി വെളിപ്പെടുത്തിയത്. ഒരു കാർഡ്ബോർഡ് പെട്ടിയിൽ നിന്ന് ഭർത്താവിൻ്റെ സ്മാരക പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് കാസി ആദ്യമായി ചിതാഭസ്മം രുചിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ