കഴുകന്മാരുടെ എണ്ണം കുറയുന്നത് മനുഷ്യരുടെ മരണത്തിലേക്ക് നയിക്കുമെന്ന് പഠനം!

മനുഷ്യൻ പല ജീവജാലങ്ങളുടെയും തിരോധാനത്തിനും വംശനാശത്തിനും കാരണമായിട്ടുണ്ട്. ഈ വംശനാശം സംഭവിക്കുന്നതിൻ്റെ ഭയാനകമായ നിരക്ക് ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവർത്തകരെ അടക്കം ആശങ്കാകുലരാക്കുകയാണ്. ജൈവവൈവിധ്യത്തിൻ്റെ നഷ്ടം താങ്ങാനാകാത്ത ഒരു നഷ്ടമാണ്. കാരണം അത് മനുഷ്യൻ്റെ നിലനിൽപ്പിനെയും കൂടിയാണ് ബാധിക്കുന്നത്.

ഇന്ത്യൻ കഴുകന്മാരുടെ എണ്ണം കുറയുന്നതും മനുഷ്യരുടെ മരണവും തമ്മിൽ ചെറിയൊരു ബന്ധമുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയുള്ള ഒരു പഠനമാണ് ഇപ്പോൾ ഏവരെയും ഞെട്ടിക്കുന്നത്. ലോകത്തെ നിലനിർത്തുന്ന ജീവജാലങ്ങളിൽ കഴുകന്മാരും ചെറിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യൻ കഴുകന്മാരുടെ വംശനാശം അഞ്ച് വർഷത്തിനിടെ 5,00,000 ആളുകളുടെ മരണത്തിലേക്ക് നയിച്ചതായാണ് ഒരു പുതിയ പഠനം പറയുന്നത്.

ഡൈക്ലോഫെനാക് എന്ന മരുന്ന് കാരണം ഇന്ത്യൻ കഴുകന്മാരുടെ വംശനാശം അഞ്ച് വർഷത്തിനിടെ 500,000 മനുഷ്യ മരണത്തിലേക്ക് നയിച്ചതായാണ് കണ്ടെത്തൽ. കഴുകന്മാരുടെ കുറവ് മൃഗങ്ങളുടെ ശവശരീരങ്ങളിൽ നിന്നുള്ള അണുബാധയുടെ വർദ്ധനവിന് കാരണമാവുകയും എന്നും ഇത് മനുഷ്യരുടെ മരണത്തിന് ഇടയാക്കിയെന്നുമാണ് പഠനം പറയുന്നത്.

അമേരിക്കൻ ഇക്കണോമിക് അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ‘The Social Costs of Keystone Species Collapse: Evidence From The Decline of Vultures in India’ എന്ന വിഷയത്തിൽ നടത്തിയ പഠനമാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. മനുഷ്യജീവനുകളുടെ നഷ്‌ടത്തിനൊപ്പം ഇത് ഇന്ത്യക്കും വളരെയധികം നഷ്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. 2000 മുതൽ 2005 വരെ രാജ്യത്തിന് 69.4 ബില്യൺ ഡോളർ അല്ലെങ്കിൽ പ്രതിവർഷം 58,621 കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചു എന്നാണ് പഠനം പറയുന്നത്.

ഒരു കാലത്ത് ഇന്ത്യയിൽ 9 ഇനം ഇന്ത്യൻ കഴുകന്മാർ ഇന്ത്യയിൽ കാണപ്പെട്ടിരുന്നു. ഇന്ത്യൻ കഴുകന്മാർ പ്രധാനമായും ചത്ത മൃഗങ്ങളുടെ ശവശരീരങ്ങൾ ആണ് ഭക്ഷിക്കുന്നത്. ചത്ത മൃഗങ്ങളെ നീക്കം ചെയ്യുന്നതിലൂടെ അവ ആവാസവ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത് രോഗങ്ങൾ പടരുന്നത് തടയാനും സഹായിക്കുന്നു.
എന്നാൽ കഴുകന്മാരുടെ എണ്ണം കുറഞ്ഞത് ശവശരീരങ്ങളിൽ നിന്നുള്ള ബാക്ടീരിയകൾക്കും അണുബാധകൾക്കും കാരണമായി.

ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം കന്നുകാലികളുണ്ട്. അസുഖമുള്ള കന്നുകാലികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന പുതിയ മരുന്ന് അവതരിപ്പിച്ചതോടെയാണ് കഴുകന്മാരുടെ എണ്ണം കുത്തനെ കുറഞ്ഞത്. ഡൈക്ലോഫെനാക്(diclofenac) എന്ന വില കുറഞ്ഞ നോൺ-സ്റ്റിറോയിഡൽ മരുന്ന് കന്നുകാലികൾക്ക് വേദനസംഹാരിയായി നൽകിയിരുന്നു. ചത്തൊടുങ്ങിയ ഈ കന്നുകാലിളെ ഭക്ഷിക്കുന്ന കഴുകന്മാരും അധികനാൾ ജീവിച്ചില്ല. 1990-കളുടെ പകുതിയോടെ കന്നുകാലികളുടെ ജഡം കഴിച്ച് 50 ദശലക്ഷം കഴുകന്മാർ വൃക്ക തകരാറിലായി ചത്തു പോവുകയാണ് ചെയ്തത് എന്നാണ് പഠനത്തിൽ പറയുന്നത്.

2006-ൽ വെറ്റിനറി ഉപയോഗത്തിന് ഇന്ത്യൻ സർക്കാർ ഡൈക്ലോഫെനാകിന് നിരോധനം ഏർപ്പെടുത്തി. കഴുകന്മാരുടെ കുത്തനെയുള്ള മരണനിരക്ക് കുറഞ്ഞുവെങ്കിലും ചുരുങ്ങിയത് മൂന്ന് സ്പീഷിസുകളുടെ എണ്ണം 99.9% വരെ കുറഞ്ഞതായാണ് പറയുന്നത്. ഈ തകർച്ചയാണ് ഏതൊരു പക്ഷി ഇനത്തിലെയും ഏറ്റവും വേഗതയേറിയ ജനസംഖ്യാ തകർച്ചയെന്നാണ് പറയപ്പെടുന്നത്. മരുന്നിൻ്റെ വിൽപന വർധിച്ചതോടെ കഴുകന്മാരുടെ എണ്ണം കുറയുകയും ഇക്കാരണത്താൽ ഇവ ജീവിച്ചിരുന്ന പ്രദേശങ്ങളിൽ മനുഷ്യമരണം 4% വർദ്ധിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കഴുകന്മാരും മനുഷ്യമരണങ്ങളും തമ്മിലുള്ള ഈ ബന്ധം കണ്ടെത്തിയത്.

ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ എന്നിവയുൾപ്പെടെ ദക്ഷിണേഷ്യയിലാണ് ഇന്ത്യൻ കഴുകന്മാർ പ്രധാനമായും കാണപ്പെടുന്നത്. തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങളിലും ഇവയെ കാണാറുണ്ട്. പുൽമേടുകൾ, വരണ്ട പ്രദേശങ്ങൾ തുടങ്ങിയ തുറന്ന ഭൂപ്രകൃതികളാണ് കഴുകന്മാരുടെ ഇഷ്ടകേന്ദ്രം. ഇവ സാധാരണയായി പാറകളിലും അവശിഷ്ടങ്ങളിലുമാണ് ജീവിക്കുന്നത്. പ്രജനനകാലം വ്യത്യസ്തമാണെങ്കിലും സാധാരണയായി നവംബർ മുതൽ മാർച്ച് വരെയാണ് ഉണ്ടാകാറുള്ളത്. അമ്പത് ദശലക്ഷത്തിലധികം പക്ഷികളുള്ള ഇന്ത്യയിലുടനീളം കഴുകന്മാർ ഒരുകാലത്ത് സർവ്വവ്യാപിയായ കാഴ്ചയായിരുന്നു.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി