ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ പേടിച്ചരണ്ട് കാട്ടാന; വിടാതെ പിന്തുടര്‍ന്ന് ടിക് ടോക്കര്‍

സ്വതന്ത്രമായി സഞ്ചരിക്കാന്‍ അവകാശമുള്ളവരാണ് വന്യമൃഗങ്ങള്‍. പലപ്പോഴും ഒരു വീഡിയോയ്ക്കു വേണ്ടി, അതിലൂടെ കിട്ടുന്ന ലൈക്കിനും ഷെയറിനും വേണ്ടി മൃഗങ്ങളെ ശല്യപ്പെടുത്തുന്ന രീതി നമുക്ക് ചുറ്റും നടക്കുന്നുണ്ട്. അത്തരത്തില്‍ ടിക് ടോക്ക് വീഡിയോയ്ക്ക് വേണ്ടി ഒരു കാട്ടാനയോട് കാണിക്കുന്ന ക്രൂരതയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

രാത്രിയില്‍ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം കണ്ട് പേടിച്ച് ഓടുന്ന കാട്ടാനയുയെ വീഡിയോയാണ് എല്ലാവരും ഇപ്പെള്‍ ഏറ്റെടുത്തിരിക്കുന്നത്. ശ്രീലങ്കയിലാണ് സംഭവം. കാടിന് സമീപത്തുള്ള ആളൊഴിഞ്ഞ ഒരു റോഡില്‍ രാത്രി ഒരു ടിക് ടോക്കര്‍ തന്റെ കാറിന്റെ ഹെഡ്‌ലൈറ്റ് അവിടെ കണ്ട ആനയുടെ മുഖത്തേക്ക് തെളിച്ചു. വെളിച്ചം മുഖത്തേക്ക് പതിക്കുന്നത് കണ്ട് പേടിച്ച് കാട്ടാന പേടിച്ച ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നു.

കാട്ടാന ഒഴിഞ്ഞുമാറുമ്പോള്‍ കാര്‍ ആനയുടെ അടുത്തേക്ക് തന്നെ വെളിച്ച്ം അടിച്ച് കൊണ്ട് അതിനെ കൂടുതല്‍ ഭയപ്പെടുത്തുന്നു. ഇതേ തുടര്‍ന്ന് കാട്ടാന പിന്തിരിഞ്ഞ് ഓടുന്നതും ഒരു മരത്തിന് പിന്നില്‍ ചെന്ന് ഒളിച്ചു നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. കാട്ടാന ഓടുമ്പോള്‍ കാറുമായി ടിക് ടോക്കര്‍ അതിനെ പിന്തുടര്‍ന്ന് വീഡിയോ ചിത്രീകരിക്കുന്നകും വീഡിയോയില്‍ വ്യക്തമാണ്. വെളിച്ചം കണ്ട് പേടിച്ച് നോക്കി നില്‍ക്കുന്ന ആന കാഴ്ചക്കാര്‍ക്ക് ഒരു വേദനയായി മാറുകയാണ്.

വന്യജീവികളുടെ സൈ്വര്യ വിഹാരത്തെ തടസ്സപ്പെടുത്തരുത് എന്ന് എപ്പോഴും വനപാലകര്‍ മുന്നറിയിപ്പുകള്‍ നല്‍കുമ്പോള്‍ ചിലര്‍ അതൊന്നും വകവെയ്ക്കാതെ ചിലര്‍ മൃഗങ്ങളെ ഉപദ്രവിച്ച് സന്തോഷം കണ്ടെത്തുകയാണ്. നിരവധി പേര്‍ ടിക് ടോക്കറുടെ ഈ പ്രവര്‍ത്തിയില്‍ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള ദൃശ്യങ്ങള്‍ വേദനിപ്പിക്കുന്നവയാണ്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം എന്ന വരെ ആളുകള്‍ കമന്റുകളിലൂടെ പറയുന്നു.

Latest Stories

കേരളത്തില്‍ 71.16 ശതമാനം പോളിങ്: മുന്നില്‍ വടകര, കുറവ് കോട്ടയം; അവസാന കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

IPL 2024: വിജയാഘോഷം അവസാനിക്കും മുമ്പ് പഞ്ചാബ് കിംഗ്സിസിനൊരു നിരാശ വാര്‍ത്ത, സൂപ്പര്‍ താരം ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി ഇന്ത്യ വിട്ടു

ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ

'കെ സുരേന്ദ്രൻ വീട്ടിൽ വന്നിട്ടുണ്ട്, ഞങ്ങൾ സുഹൃത്തുക്കൾ'; ഇപി ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍

'പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല': സഞ്ജയ് കൗൾ

നായികയായി എത്തുന്ന ആദ്യ സിനിമ, കൃഷ്‌ണേന്ദുവിന് കൈയ്യടി; 'പഞ്ചവത്സര പദ്ധതി' പ്രേക്ഷകര്‍ക്കൊപ്പം കണ്ട് അഭിനേതാക്കള്‍

കല്യാണ വീട്ടിൽ ആഘോഷമായിരുന്നു, ഒടുക്കം അത് ആറ് പേരുടെ ജീവനെടുത്തു

അയാളെ പോലെ സഹ താരങ്ങളുടെ ചിന്തകൾ പോലും മനസിലാക്കുന്ന മറ്റൊരാൾ ഇല്ല, പലരുടയും കരിയർ രക്ഷപെട്ടത് അദ്ദേഹം കാരണം; സൂപ്പർ താരത്തെക്കുറിച്ച് ഋഷഭ് പന്ത് പറയുന്നത് ഇങ്ങനെ

ഫാമിലി ഓഡിയന്‍സിന്റെ വോട്ട് പവിക്ക് തന്നെ; ഓപ്പണിംഗ് ദിനത്തില്‍ മികച്ച നേട്ടം, 'പവി കെയര്‍ടേക്കര്‍' കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ടി20 ലോകകപ്പ് 2024: രോഹിത്തിനൊപ്പം ഓപ്പണറായി അവന്‍ വരണം, കോഹ്ലിയാണെങ്കില്‍ കാര്യങ്ങള്‍ മാറിമറിയും; വിലയിരുത്തലുമായി ഇര്‍ഫാന്‍ പത്താന്‍