സിഗരറ്റ് കുറ്റി പെറുക്കാന്‍ കാക്കകളെ നിയമിച്ച് സ്വീഡന്‍; ഓരോ കുറ്റിക്കും പ്രതിഫലം നല്‍കും

വൃത്തിയുടെയും ശുചിത്വത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷികളാണ് കാക്കകള്‍. ഇവയെ പങ്കെടുപ്പിച്ച് കൊണ്ട് വ്യത്യസ്തമായൊരു പദ്ധതി ആവിഷികരിച്ചിരിക്കുകയാണ് സ്വീഡന്‍. ഉപയോഗശേഷം തെരുവുകളില്‍ വലിച്ചെറിപ്പെടുന്ന സിഗരറ്റ് കുറ്റികള്‍ പെറുക്കിയെടുക്കുന്നതിനാണ് കാക്കകളെ ഉപയോഗിക്കുന്നത്.

സ്വീഡനിലെ കോര്‍വിഡ് ക്ലീനിങ് എന്ന് സ്ഥാപനമാണ് ശുചീകരണത്തൊഴലാളികളായി കാക്കകളെ നിയമിച്ചത്. പെറുക്കിയെടുക്കുന്ന ഓരോ കുറ്റിക്കും പ്രതിഫലമായി കാക്കകള്‍ക്ക് ഭക്ഷണം നല്‍കും. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് കാക്കകളെ തിരഞ്ഞെടുത്തിരിക്കുന്നത്.

ന്യൂ കാലിഡോണിയന്‍ വിഭാഗത്തില്‍ പെട്ട കാക്കകളെയാണ് ശുചീകരണത്തിനായി ഉപയോഗിക്കുന്നത്. ബുദ്ധിശാലികളായ കാക്കകളാണിവ എന്ന് കോര്‍വിഡ് ക്ലീനിങ്ങിന്റെ സ്ഥാപകനായ ക്രിസ്റ്റ്യന്‍ ഗുന്തര്‍ ഹാന്‍സെന്‍ പറഞ്ഞു. അബദ്ധത്തില്‍ പോലും ഇവ ചവറുകള്‍ ഭക്ഷിക്കാനുള്ള സാധ്യത കുറവാണ് എന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മനുഷ്യരെ ഉപയോഗിക്കുന്നതിനെക്കാള്‍ ചിലവ് കുറവായതിനാലാണ് കാക്കകളെ ഉപയോഗിക്കുന്നത്. ഓരോ കാക്കയും എത്ര സിഗരറ്റ് കുറ്റികള്‍ ശേഖരിക്കുന്നുവോ അത്രയും ലാഭം നഗരസഭയ്ക്ക് ഉണ്ടാകും. മറ്റ് സാഹചര്യങ്ങളില്‍ കാക്കകളെ കൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചാല്‍ അത് വലിയ നേട്ടമായി വിലയിരുത്തപ്പെടുകയും ചെയ്യുമെന്നും ക്രിസ്റ്റ്യന്‍ ഗുന്തര്‍ ഹാന്‍സെന്‍ പറഞ്ഞു.

തെരുവ് മാലിന്യങ്ങള്‍ക്കെതിരേ പൊരുതുന്ന ആയുധമായിട്ടാണ് കാക്കളെ സ്വീഡന്‍ ഉപയോഗിക്കുന്നത്. ഓരോ വര്‍ഷവും 100 കോടിയോളം സിഗരറ്റ് കുറ്റികളാണ് സ്വീഡനിലെ തെരുവുകളില്‍ വലിച്ചറിയപ്പെട്ട നിലയില്‍ കാണുന്നത്. എല്ലാ മാലിന്യങ്ങളുടെയും 62 ശതമാനത്തോളം വരും ഇത്. ശേഖരിക്കുന്ന സിഗരറ്റ് കുറ്റികള്‍ ഒരു ബെസ്പോക്ക് മെഷീനിലാണ് കാക്കകള്‍ നിക്ഷേപിക്കുക. സ്റ്റോക്ഹോമിന് സമീപമുള്ള ഒരു സ്റ്റാര്‍ട്ടപ്പ് രൂപകല്‍പന ചെയ്തതാണ് ഈ മെഷീന്‍.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്