31 കോടി രൂപ വിലമതിക്കുന്ന ആഡംബര വില്ല 1000 രൂപയ്ക്ക് സ്വന്തമാക്കാം; ഒപ്പം 2.63 കോടി രൂപയും !

31 കോടി രൂപ വിലമതിക്കുന്ന ഒരു വില്ല വെറും 1000 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുകയാണെങ്കിലോ? സംഭവം സത്യമാണ്. ധനസമാഹരണ കമ്പനിയായ ഒമേസ് ആണ് പുതിയ ചാരിറ്റി സൂപ്പർ നറുക്കെടുപ്പിൽ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഭാഗ്യശാലിക്ക് സ്പെയിനിൽ 3 മില്യൺ പൗണ്ട് (31.61 കോടി രൂപ) വിലയുള്ള ഒരു ആഡംബര വില്ലയാണ് സ്വന്തമാക്കാൻ അവസരം ലഭിക്കുക.

അത്യാധുനിക അടുക്കള, ഫ്ലോർ ടു സീലിംഗ് ഗ്ലാസ് വാതിലുകളുള്ള ഒരു കൺസർവേറ്ററി, സ്വീകരണമുറി, നീന്തൽകുളം ,സെറ ഡി ട്രാമുന്റാന പർവതനിരകളുടെ വിശാലമായ കാഴ്ചകൾ എന്നിവ മല്ലോർക്കയ്ക്ക് സമീപമുള്ള ഈ നാല് കിടപ്പുമുറി വീടിന്റെ സൗകര്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

കൂടാതെ ക്ലാസിക് രീതിയില്‍ കല്ല് പാകിയ ലാന്‍ഡ്സ്കേപ്പ് ചെയ്ത മുറ്റവും ബാര്‍ബിക്യൂ ഏരിയയും പ്രതേകതകളാണ്. താഴത്തെ നിലയില്‍ ഒരു റോൾ-ടോപ്പ് ബാത്തിന് സൗകര്യമുള്ള ഒരു ബെഡ്‌റൂം സ്യൂട്ട്, ഒരു കുളിമുറിയും ഒരു ക്ലോസറ്റും രണ്ട് അധിക കിടപ്പുമുറികളും ഉണ്ട്. അഞ്ച് കാറുകൾ വരെ പാർക്ക് ചെയ്യാവുന്ന കാർ പാർക്കിംഗ് സൗകര്യവും വില്ലയിലുണ്ട്.

മനോഹരമായ ഈ വില്ലയ്ക്ക് മറ്റ് ബാധ്യതകളൊന്നും തന്നെയില്ല. അതേസമയം ഭാഗ്യമുണ്ടെങ്കിൽ വില്ലയ്ക്ക് പുറമേ 2.63 കോടി രൂപയും (250,000 പൗണ്ട്) കൂടി നിങ്ങളെ തേടി എത്തും. ഒരു നറുക്കെടുപ്പിൽ പങ്കെടുക്കണെമെന്ന് മാത്രം. അതിനായുള്ള ടിക്കറ്റിന് 10 പൗണ്ട് (1000 രൂപ) ആണ് ടിക്കറ്റ് നിരക്ക്.

നറുക്കെടുപ്പിൽ വിജയിക്കുന്ന ആൾക്ക് വില്ല സ്വന്തമാക്കാനോ വിൽക്കാനോ സാധിക്കും. നിയമപരമായ കാര്യങ്ങൾ എല്ലാം സംഘാടകർ തന്നെ ചെയ്തു തരും. ഡിമെൻഷ്യ രോഗത്തിനെതിരെ പോരാടുന്ന, ചാരിറ്റി രംഗത്തും ക്ലിനിക്കൽ റിസര്‍ച്ച് രംഗത്തും പ്രവര്‍ത്തിക്കുന്ന അൽഷിമേഴ്‌സ് റിസർച്ച് യുകെയ്‌ക്കായി പണം കണ്ടെത്തുന്നതിനാണ് ആഡംബരവില്ല നറുക്കെടുപ്പിന് വച്ചിരിക്കുന്നത്.

10 പൗണ്ട് നല്‍കി നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന ആളുകളിൽ നിന്നും ഒരാളെ വിജയിയായി തെരഞ്ഞെടുക്കും. എന്നാൽ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നയാള്‍ യുകെ പൗരനായിരിക്കണം എന്നതാണ് ഒരേയൊരു നിബന്ധന.

Latest Stories

30ാം വയസിലെ പ്രണയം 70ാം വയസില്‍ ദാവൂദിനെ ജയിലിലാക്കി; പരാതി നല്‍കിയ ഭാര്യ മാതാവും ഭാര്യയും ജീവനോടെയില്ല

ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല, വിനായകന്‍ സാര്‍ ക്ഷമിക്കണം..; നടന് മറുപടിയുമായി ഉണ്ണി ആര്‍; പിന്നാലെ പ്രതികരിച്ച് വിനായകനും, ചര്‍ച്ചയായി 'ലീല'

വാപ്പയാണ് എന്റെയുള്ളിലെ നടന്റെ റിഥത്തിന് പ്രത്യേകതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത്, അദ്ദേഹമാണ് ആ ടാലന്റ് കണ്ടെത്തിയത്, ബാക്കിയെല്ലാം സംഭവിച്ചത് പിന്നീടാണ്: ഫഹദ് ഫാസിൽ

'അധികാരത്തില്‍ ഒരേ ഒരു രാജാവ്'; റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ അഞ്ചാംവട്ടം; ചരിത്രമെഴുതി ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ പുടിന്റെ സത്യപ്രതിജ്ഞ

സഞ്ജുവിനെതിരെ ഏത് കൊമ്പൻ പന്തെറിഞ്ഞാലും അവനെ ആ ചെക്കൻ അടിച്ചോടിക്കും, ഇന്നലെ പാവം ഖലീലിന് കിട്ടിയത് വമ്പൻ പണിയായിരുന്നു; മത്സരത്തിലെ മനോഹര മുഹൂർത്തം വിവരിച്ച് ഇർഫാൻ പത്താൻ

കോളിവുഡില്‍ ഹൊറര്‍ ട്രെന്‍ഡ്, തമിഴകത്തെ വരള്‍ച്ച മാറുന്നു; 'അരണ്‍മനൈ 4'ന് ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട്

ഐപിഎല്‍ 2024: ചെക്കന്‍ സ്‌കെച്ച് ചെയ്തിട്ടുണ്ട്, ഇതിനുള്ള മറുപടി പലിശ സഹിതം കൊടുക്കും, അതാണ് മലയാളികളുടെ ശീലവും

ഹനുമാന്റെ അടുത്ത സുഹൃത്താണ്; ഭൂമി തര്‍ക്കത്തില്‍ ഹനുമാനെ കക്ഷി ചേര്‍ത്ത് യുവാവ്; ഒരു ലക്ഷം പിഴയിട്ട് ഹൈക്കോടതി

IPL 2024: കോഹ്‌ലിയും രോഹിതും അല്ല, അവനാണ് എന്റെ പ്രിയ ഇന്ത്യൻ താരം: പാറ്റ് കമ്മിൻസ്

തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കെ.സുരേന്ദ്രന്‍; കേരളത്തില്‍ നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് ജാവദേക്കര്‍