100 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ലോകത്തിലെ ഏറ്റവും ചെറിയ പട്ടണം; താമസക്കാർ വെറും 52 പേർ !

പല രാജ്യങ്ങളിലേക്കും യാത്ര പോകുമ്പോൾ ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് സ്ഥലങ്ങൾ കണ്ടു തീർക്കുക എന്നത്. കാരണം ചിലപ്പോൾ മണിക്കൂറുകളും ദിവസങ്ങളുമെടുത്താകും പലരും മനോഹരമായ പല സ്ഥലങ്ങളും കണ്ടു തീർക്കുക. എന്നാൽ ലോകത്തിലെ ഒരു സ്ഥലത്ത് മാത്രം ഈയൊരു ബുദ്ധിമുട്ട് നമുക്കുണ്ടാകില്ല.

കാരണം, ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പട്ടണമാണിത്. കുഞ്ഞൻ നഗരമെന്ന പേരിലാണ് ഈ നഗരം പ്രശസ്തമാകുന്നത് തന്നെ. ക്രൊയേഷ്യയുടെ ഏറ്റവും വടക്കുപടിഞ്ഞാറൻ ഭാഗമായ ഇസ്ട്രിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ‘ഹം’ ആണ് ഈ കുഞ്ഞൻ നഗരം.

ഹമ്മിന്റെ നീളം എന്ന് പറയുന്നത് വെറും 100 മീറ്റർ ആണ്. വെറും 100 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഈ നഗരം ലോകത്തിലെ ഏറ്റവും ചെറിയതാണെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 1102 മുതലുള്ള രേഖകളിൽ ഈ നഗരത്തെ പറ്റി പരാമർശിക്കുന്നുണ്ട്. മാത്രമല്ല, ചോം എന്നും ഹമ്മിനെ വിളിച്ചിരുന്നു എന്നും റിപോർട്ടുകൾ പറയുന്നു.

വച്ച് ടവറുമായിട്ടാണ് ഈ സെറ്റിൽമെന്റ് ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്. വളരെ കുറച്ചു ആളുകൾക്ക് മാത്രം താമസിക്കാൻ കഴിയുന്ന തരത്തിലായിരുന്നു ഈ നഗരം ആദ്യം ഉണ്ടായിരുന്നത്. സൈന്യങ്ങളൊന്നും ഇവിടേക്ക് കടന്നു വരുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടി കാവൽ നിൽക്കുന്ന ഒരു സ്ഥലം കൂടിയായിരുന്നു ഹം.

1552ൽ ബെൽ ടവറും 1802ൽ ഒരു ഇടവക പള്ളിയും ഇവിടെ നിർമ്മിച്ചു. മതിലുകളാൽ ചുറ്റപ്പെട്ട നഗരമാണിത്. മതിലിനുള്ളിൽ പഴയ രീതിയിലുള്ള ആർക്കിടെക്ച്ചറുകൾ കാണാൻ സാധിക്കും. ഇത് കൂടാതെ മറ്റ് തരത്തിലുള്ള വികസനകളൊന്നും കാണാൻ സാധിക്കില്ല.

വളരെ കുറച്ച് തെരുവുകളും വളരെ കുറവ് താമസക്കാരും അടങ്ങിയതാണ് ഈ നഗരം.
വെറും 30 പേർ മാത്രമാണ് ഇവിടെ താമസക്കാരായി ഉണ്ടായിരുന്നത് എന്നാണ് 2011ലെ സെൻസസ് പ്രകാരമുള്ള കണക്കുകൾ പറയുന്നത്. എന്നാൽ 2021 ഓടെ ഇത് 52 ആയി ഉയർന്നിട്ടുണ്ട്.

നാടോടിക്കഥകൾ അനുസരിച്ച്, ഭൂമിയിലെ മനോഹരമായ ഒരു ഭാഗം കണ്ടെത്തി, അവിടെ വാസസ്ഥലങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ച ചില മനുഷ്യർ വളരെക്കാലം മുമ്പ് നിർമ്മിച്ചതാണ് ഹം. ‘ടൗൺ ഓഫ് ട്രഫിൾസ് എന്നും ഈ നഗരം അറിയപ്പെടുന്നു. ഒക്ടോബറിൽ ഇവിടം സന്ദർശിക്കുകയാണെങ്കിൽ നിങ്ങൾക്ക് പ്രാദേശിക ഉത്സവമായ ‘ഗ്രാപ്പ’ ഉത്സവം കാണാൻ സാധിക്കും.

ജൂൺ 11ന് നാണ് മേയറെ തിരഞ്ഞെടുക്കുന്നതിൽ അന്നേ ദിവസം തെരഞ്ഞുക്കുന്നതും കാണാം. ഇവിടെ പുരുഷന്മാർക്ക് മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ എന്നാണ് പറയപ്പെടുന്നത്. അവർ തടികൊണ്ടുള്ള സ്പൂണിലാണ് വോട്ട് രേഖപ്പെടുത്തുക. എങ്ങനെയാണ് ഇത്രയും ചെറിയ ഒരു പ്രദേശത്ത് ഇത്രയും ആളുകളെ ഉൾക്കൊള്ളുന്നത് എന്നതാണ് പലരുടെയും സംശയം. ഈ നഗരം കാണാനായി വിനോദസഞ്ചാരികളും എത്താറുണ്ട്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു