നല്ല ഉറക്കം കിട്ടാന്‍ ഇതാ ചില ലളിതമായ വഴികള്‍

ഇന്നത്തെ അതിവേഗ ജീവിതത്തിനിടയില്‍ നല്ല ഉറക്കം കിട്ടുകയെന്നത് പലര്‍ക്കും ഒരു സ്വപ്നമാണ്. ഉറങ്ങാന്‍ സാധിക്കുന്നത് മഹാഭാഗ്യമായി കരുതുന്ന പലരുമുണ്ട്. രാവിലെ മതുല്‍ രാത്രി വരെ ഓടെടാ ഓട്ടം…ടെന്‍ഷന്‍, സ്ട്രെസ്, ആശങ്ക, ജോലിയിലെ പ്രശ്നങ്ങള്‍, വീട്ടിലെ പ്രശ്നങ്ങള്‍…ഇങ്ങനെ നിരവധി വയ്യാവേലികള്‍ക്കിടയിലാണ് നമ്മുടെ ജീവിതം.

എല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ ബെഡിലെത്തുമ്പോള്‍ ഉറക്കം വരാത്ത അവസ്ഥ. വേണ്ടത്ര ഉറക്കം കിട്ടിയില്ലെങ്കില്‍ പിന്നെ അടുത്ത ദിവസത്തെ കാര്യം പറയുകയും വേണ്ട. നന്നായി, ആഴത്തില്‍ ഉറങ്ങാന്‍ ഇതാ ചില സിംപിള്‍ ടെക്നിക്കുകള്‍.

കഥകള്‍, ഓഡിയോ ബുക്കുകള്‍

പണ്ട് മുത്തശ്ശി കഥ പറഞ്ഞ് ഉറക്കിയത് ഓര്‍മയില്ലേ. അതേ മാര്‍ഗ്ഗം ഇന്നും പരീക്ഷിക്കാം. കഥകള്‍ കേള്‍ക്കുക, മൊബീലിലോ ഓഡിയോ ബുക്കുകളിലോ കൂടെ. ഓഡിയോ ബുക്കുകള്‍ അധികവം വൈകാതെ നിങ്ങളുടെ തലച്ചോറിനെ റിലാക്സ് ചെയ്യിക്കും. പതിയ ഉറക്കത്തിലേക്ക് പോകും. ആമസോണ്‍ ഓഡിബിള്‍ എല്ലാം പരീക്ഷിക്കാം.

നല്ല കിടക്ക

ഉറക്കം വരാത്തതിന്റെ ഒരു കാരണം ചിലപ്പോള്‍ കിടക്കയുടെ പ്രശ്നമാകാം. ആഴ്ന്നുറങ്ങാന്‍ സഹായിക്കുന്ന, എന്നാല്‍ ശരീരത്തിന് രാവിലെ വേദനയുണ്ടാക്കാത്ത തരത്തിലുള്ള കിടക്ക വേണം ഉറങ്ങാന്‍ ഉപയോഗിക്കാന്‍. ലാഭം നോക്കി കിടക്ക വാങ്ങിയാല്‍ ശരീരത്തിന് പണി കിട്ടും.

നീല വെളിച്ചം വേണ്ട

ഉറങ്ങുന്നത് മുമ്പ് നീല വെളിച്ചമെല്ലാം ഓഫ് ചെയ്തേക്കുക. കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണുകള്‍ തുടങ്ങി എല്ലാ ഗാഡ്ജറ്റുകളില്‍ നിന്നു വരുന്ന വെളിച്ചവും ഇല്ലാതാക്കുക. നീല വെളിച്ചം നിങ്ങളെ ഉറക്കില്ല.

ചെറി ജ്യൂസ് കുടിക്കാം

സ്ലീപ് ഡിസ്ഓര്‍ഡര്‍ ഉള്ളവര്‍ക്ക് ഉത്തമമാണ് ചെറി ജ്യൂസ്. കിടക്കും മുമ്പ് ഒരു ഗ്ലാസ് ചെറി ജ്യൂസ് ആകാം. ഉറക്ക ഘടനയെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഇതിലുണ്ട്.

Latest Stories

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്