വരണ്ട ചര്‍മ്മത്തിന് അഞ്ച് മിനിറ്റില്‍ പരിഹാരം നല്‍കും ഓട്‌സ്

സൗന്ദര്യ സംരക്ഷണത്തിൽ വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന കാരണം പലപ്പോഴും വരണ്ട ചര്‍മ്മമാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലാവസ്ഥയില്‍ വരണ്ട ചര്‍മ്മം വളരെയധികം പ്രശ്‌നമുണ്ടാക്കുന്നതാണ്. എന്നാല്‍ ഇനി ഈ പ്രശ്‌നത്തിന് പരിഹാരം നിമിഷങ്ങൾ കൊണ്ട് തന്നെ കാണാം. മുഖക്കുരു, മുഖത്തെ പാടുകള്‍, വരണ്ട ചര്‍മ്മം എന്നിവയെല്ലാം നമ്മുടെ ചര്‍മ്മത്തെ പ്രതിസന്ധിയില്‍ ആക്കുന്നതാണ്.ഓട്സ് ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തിലെ സുഷിരങ്ങളിലെ അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുകയും ചര്‍മ്മത്തെ മനോഹരമായി മൃദുവാക്കുകയും ചെയ്യുന്നു.

ഓട്സ് പതിവായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ വൃത്തിയാക്കാനും സുഷിരങ്ങള്‍ അണ്‍ബ്ലോക്ക് ചെയ്യാനും സഹായിക്കുന്നു, അങ്ങനെ മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവ ഫലപ്രദമായി ഇല്ലാതാക്കുന്നു. വരണ്ട ചര്‍മ്മത്തിന് മാത്രമല്ല, എണ്ണമയമുള്ള ചര്‍മ്മത്തിലും ഓട്സ് നന്നായി പ്രവര്‍ത്തിക്കും.

ഓട്സ് ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് മോയ്‌സ്ചറൈസ് ചെയ്യാനും എല്ലാ കേടുപാടുകളും പരിഹരിക്കാനും സഹായിക്കുന്നു. അങ്ങനെ ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുന്നു. ഓട്സ്മീലിലെ പോളിസാക്രറൈഡുകള്‍ ചര്‍മ്മത്തില്‍ ഒരു സംരക്ഷിത പാളി സൃഷ്ടിക്കുകയും ഈര്‍പ്പം നഷ്ടപ്പെടുന്നത് തടയുകയും ചെയ്യുന്നതുകൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മസംരക്ഷണത്തിനും മികച്ചതാണ് ഓട്‌സ് ഫേസ്പായ്ക്ക്.ഓട്സ്, സിങ്കിന്റെ നല്ല ഉറവിടമായതിനാല്‍ ഇത് സിങ്കിന്റെ കുറവ് നികത്താനും ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കും.കൂടാതെ ഓട്ട്മീലില്‍ മതിയായ അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്.

ഓട്‌സ് ഫേസ്പാക്ക്

2-3 ടീസ്പൂണ്‍ മുഴുവന്‍ പൊടിച്ച ഓട്സില്‍ കുറച്ച് ചൂടുവെള്ളം ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കുക. ഇത് സാധാരണ അവസ്ഥയില്‍ ആയിക്കഴിഞ്ഞാല്‍ മുഖത്തും കഴുത്തിലും ശ്രദ്ധാപൂര്‍വ്വം പുരട്ടി കുറച്ച് മിനിറ്റ് വൃത്താകൃതിയില്‍ സൗമ്യമായി മസാജ് ചെയ്യുക. തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക, ആഴ്ചയില്‍ 2-3 തവണ ആവര്‍ത്തിക്കണം.

ബദാം, ഓട്സ് ഫേസ് മാസ്‌ക്

4-5 ബദാം നന്നായി ചതച്ച് ഓട്സ് പൊടിയില്‍ ചേര്‍ക്കുക. ഇതില്‍ ആവശ്യത്തിന് പാല്‍ ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ആകുന്നത് വരെ ഇളക്കുക. മുഖത്തും കഴുത്തിലും പുരട്ടി വിരല്‍ത്തുമ്പ് കൊണ്ട് മൃദുവായി മസാജ് ചെയ്യുക. ഇത് 15-20 മിനിറ്റ് വെച്ച ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകണം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ആവര്‍ത്തിക്കുക. ഇത് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നു.

കറ്റാര്‍ വാഴ ഓട്സ് ഫേസ് മാസ്‌ക്

വരണ്ട ചര്‍മ്മത്തിന് കറ്റാര്‍ വാഴയും ഓട്സ് ഫേസ് മാസ്‌ക്കും എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.ഒരു പാത്രത്തില്‍ രണ്ട് ടേബിൾസ്പൂൺ ഓട്സ് പൊടിച്ചത് എടുത്ത് അതില്‍ രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ മിക്‌സ് ചെയ്യുക. ഇത് ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തും കഴുത്തിലും ഇത് പുരട്ടി നല്ലതുപോലെ മൃദുവായി മസാജ് ചെയണം.15-20 മിനിറ്റിന് ശേഷം കഴുകുക. വരണ്ട ചര്‍മ്മത്തിന് ആഴ്ചയില്‍ രണ്ടുതവണ ഈ ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കാം.

തൈര് ഓട്സ് ഫേസ് മാസ്‌ക്

2-3 ടീസ്പൂണ്‍ ഓട്സ് പൊടിച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ത്ത് ഇളക്കുക. ഇത് മുഖത്ത് പുരട്ടി കുറച്ച് മിനിറ്റ് വിരല്‍ത്തുമ്പില്‍ മൃദുവായി മസാജ് ചെയ്യാം. 15-20 മിനിറ്റ് കഴിഞ്ഞ ശേഷം ഇത് ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താൽ ഫലം നിശ്ചയം.

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി