സ്വന്തം അക്കൗണ്ടിലെ പണം പിൻവലിക്കാൻ തോക്കുമായി യുവതി ബാങ്കില്‍; വീഡിയോ

സ്വന്തം അക്കൗണ്ടിലെ പണം പിൻവലിക്കാൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് നേരെ തോക്ക് ചൂണ്ടി യുവതി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനനിലാണ് സംഭവം. കാൻസർ രോ​ഗിയായ സഹോദരിയുടെ ചികിത്സയ്ക്ക് പണം ആവശ്യമായി വന്നതോടെയാണ് യുവതി തോക്ക് ചൂണ്ടിയും ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയും അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലെബനൻ കടന്നുപോകുന്നത്. അതിനിടെ ഉദ്യോഗസ്ഥരെ ബന്ദിയാക്കുന്ന രണ്ടാമത്തെ സംഭവമാണ് ബാങ്കിൽ അരങ്ങേറിയത്. തന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിന്  നിയമപരമായ മാർഗങ്ങളിലൂടെ നീങ്ങിയിരുന്നെങ്കിലും  അത് സാധ്യമനായില്ല.

സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ അക്കൗണ്ടിലെ പണം പിൻവലിക്കാൻ ബാങ്ക് അനുവദിക്കാതെ വന്നതോടെയാണ് യുവതി രണ്ടും കൽപ്പിച്ച് അക്രമമാർഗം തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ. മേശയുടെ മുകളിൽ തോക്കുമായി യുവതി നിൽക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി മാറിക്കഴിഞ്ഞു.

സഹോദരിയുടെ കാൻസർ ചികിത്സയ്ക്കാണ് യുവതിക്ക് പണം ആവശ്യമായി വന്നത്. എന്നാൽ പണം നൽകാൻ ബാങ്ക് തയ്യാറാവാതെ വന്നതോടെ, ഗതികേടിൽ യുവതി ഉദ്യോഗസ്ഥരെ ബന്ദിയാക്കാൻ നിർബന്ധിതയാവുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യുവതിയെ പിന്നീട് അറസ്റ്റ് ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ