അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യമാണ് പ്രധാനം; കോവിഡ് കാലത്ത് ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സാമൂഹിക അകലം പാലിക്കലും വീട്ടിലിരിക്കലുമാണ് ഈ കാലഘട്ടത്തിന്റെ പുതിയ രീതികള്‍. പുതിയ രീതികളോട് നാമോരോരുത്തരും പൊരുത്തപ്പെട്ട് വരുന്നുണ്ടെങ്കിലും, ഗര്‍ഭിണികളെ സംബന്ധിച്ച് ഇത് വല്ലാത്ത പിരിമുറുക്കം സൃഷ്ടിക്കുന്നതാണ്. ഈ സാഹചര്യത്തെ എങ്ങനെ മറികടക്കും എന്നതായിരിക്കും അവരുടെ ആശങ്ക.

“സാധ്യമെങ്കില്‍ പുറത്തിറങ്ങാതെ ഇരിക്കുന്നതും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുന്നതുമാണ് അഭികാമ്യം. സാമൂഹിക അകലം പാലിക്കലും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. അതോടൊപ്പം, നിങ്ങള്‍ക്ക് ചെയ്യാവുന്ന ഒരു കാര്യം പോസിറ്റീവായിരിക്കുക എന്നതാണ്. ഇത് കുട്ടിയുടെ ആരോഗ്യത്തിനും നല്ലതായിരിക്കും. നിങ്ങളുടെ മാനസിക ആരോഗ്യത്തെ പരിപാലിച്ചും ശാന്തമായിരുന്നും ഇത് നേടിയെടുക്കാനാകും” – ഹിമാലയ ഡ്രഗ് കമ്പനി, ആര്‍ ആന്‍ഡ് ഡി ആയുര്‍വേദ എക്‌സ്‌പേര്‍ട്ട് ഡോ. പ്രതിഭാ ബാബ്‌ഷെട്ട് പറഞ്ഞു.

ഗര്‍ഭിണികിള്‍ ചര്‍മ്മ പരിപാലനത്തിലും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോ. പ്രതിഭ ചൂണ്ടിക്കാട്ടുന്നു. “ദിനചര്യകളില്‍ മാസാജുകളും മോയിസ്ച്ചറൈസേഷനുമൊക്കെ ഉള്‍പ്പെടുത്തുക. ഗര്‍ഭകാലത്തെ ചര്‍മ്മപ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത് സഹായിക്കും. മസാജ് ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് രക്തയോട്ടം കൂടാന്‍ സഹായിക്കും. വരണ്ട ചര്‍മ്മം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ബോഡി ബട്ടറും നിങ്ങള്‍ക്ക് ഉപയോഗിക്കാം. നിങ്ങളുടെ ദിനചര്യകള്‍ എന്താണെങ്കിലും ഹെര്‍ബല്‍ ആക്റ്റീവുകള്‍ ഉള്ളതും കെമിക്കലുകള്‍ ഇല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ വേണം ഉപയോഗിക്കാന്‍” ഈ സാഹചര്യത്തില്‍ പ്രത്യേകിച്ചും, അമ്മമാര്‍ ദിനചര്യകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കണം.

“ഡയറ്റ്, മെഡിറ്റേഷന്‍, യോഗ, ചര്‍മ്മ പരിപാലനം, ആവശ്യത്തിന് ഉറക്കം, പതിവ് മെഡിക്കല്‍ ചെക്കപ്പ് തുടങ്ങി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി മുന്‍ഗണന നല്‍കുക. ഗര്‍ഭകാലത്ത് തുടര്‍ച്ചയായ ചെക്ക്അപ്പുകള്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യകാര്യത്തില്‍ പ്രധാനമാണ്. ഡെലിവറി അടുത്തിരിക്കുന്ന ആളാണെങ്കില്‍ ഡെലിവറി ഓപ്ഷനുകളെക്കുറിച്ചും പോസ്റ്റ് നേറ്റല്‍ കെയറിനെ കുറിച്ചും ആലോചിച്ച് ഉറപ്പിക്കുക. ജോലിക്കോ ചെക്കപ്പിനോ പുറത്തിറങ്ങേണ്ടതുണ്ടെക്കില്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കാനും മാസ്‌ക്ക് ധരിക്കാനും സാനിറ്റൈസര്‍ ഉപയോഗിക്കാനും മടികാണിക്കരുത്” – ഡോ. പ്രതിഭ പറഞ്ഞു.

പിരിമുറുക്കം കുറയ്ക്കുന്നതിനായി അമ്മമാര്‍ ബ്രീത്തിംഗ് എക്‌സര്‍സൈസുകള്‍ ചെയ്യണമെന്നും പുതിയ ഹോബികള്‍ കണ്ടെത്തണമെന്നും ഡോ. പ്രതിഭ നിര്‍ദ്ദേശിക്കുന്നു. ആരോഗ്യകരമായ ഡയറ്റിന് തുല്യപ്രാധാന്യം നല്‍കണം. അമ്മ എന്ത് കഴിക്കുന്നോ അതില്‍ നിന്നാണ് കുഞ്ഞിന് പോഷകങ്ങള്‍ ലഭിക്കുന്നത്. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന ബാലന്‍സ്ഡ് ഡയറ്റിന് ശ്രദ്ധിക്കണം. 8-10 ഗ്ലാസ് വെള്ളം വരെ ഓരോ ദിവസവും കുടിക്കണം. പാചകം ഇഷ്ടമാണെങ്കില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കി കഴിക്കണം.

Latest Stories

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ