വിവാഹ ദിവസം വരന്‍ മുങ്ങി; വിവാഹ പാര്‍ട്ടി മുടക്കാതെ ആഘോഷിച്ച് വധു

വരൻ ഇല്ലാതിരുന്നിട്ടും വിവാഹദിനം ഗംഭീരമായി ആഘോഷിച്ചിച്ച് യുവതി. ഇപ്പോഴിതാ ആഗ്രഹിച്ചുറപ്പിച്ച വിവാഹം നടക്കേണ്ട ദിവസം വരൻ മുങ്ങിയിട്ടും തളർന്നു പോകാതെ പാർട്ടി ആഘോമാക്കുന്ന യുവതിയുടെ ചിത്രങ്ങളും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. വരൻ ഇല്ലാതിരുന്നിട്ടും വിവാഹദിനം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് വെയ്ൽസ് സ്വദേശിയായ കെയ്‌ലി സ്റ്റഡ് എന്ന യുവതി.

ലക്ഷങ്ങൾ മുടക്കി ഒരുക്കിയ വിവാഹ പാർട്ടിക്കായി ഒരുക്കിയ  നഷ്ടമാകുമെന്ന് മനസിലാക്കിയ കെയ്‌ലി ആ ദിവസം ആഘോഷിക്കാനായി തീരുമാനിക്കുകയായിരുന്നു. നാല് വർഷത്തെ പ്രണയത്തിന് ശേഷമാണ്  കെല്ലം നോർട്ടൺ എന്ന യുവാവുമായി യുവതിയുടെ വിവാഹമുറപ്പിച്ചത്

വിവാഹത്തിൻ്റെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമാണ് കെല്ലം മുങ്ങിയത്. കെല്ലത്തെ കാണാതായ വിവരം മേക്കപ്പ്മാൻ പറഞ്ഞാണ്    ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അറിഞ്ഞത്. എന്നാൽ കൃത്യസമയത്ത് കെല്ലം മടങ്ങിവരുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു കെയ്‌ലി.

വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോയി. വധുവായി അണിഞ്ഞൊരുങ്ങിയ ശേഷവും കെല്ലം എത്തിയില്ല. ഇതോടെ കെല്ലത്തിന്റെ അച്ഛനെ വിളിച്ച് കെയ്‌ലി സംസാരിച്ചു. ഇതോടെ കാര്യങ്ങൾ കൈവിട്ടുപോയെന്ന് കെയ്‌ലി തിരിച്ചറിഞ്ഞു. ഈ വിവരം മാതാപിതാക്കളേയും വീഡിയോഗ്രാഫറേയും അറിയിച്ചു. എല്ലാവരും സങ്കടത്തിലായി.

ആ സമയത്ത് വീഡിയോഗ്രാഫറാണ് ഇത്രയും പണം മുടക്കി ഒരുക്കിയ പാർട്ടി മുടക്കാതെ ഈ ദിവസം ആഘോഷമാക്കിക്കൂടേ എന്നു ചോദിച്ചത്. സഹോദരിയും ഇതേ അഭിപ്രായം പങ്കുവെച്ചതോടെ രണ്ടാമതൊന്ന് ആലോചിക്കാതെ തനിച്ച് തന്റെ വിവാഹം ആഘോഷിക്കാൻ കെയ്‌ലി തീരുമാനിക്കുകയായിരുന്നു.

വരനുമൊത്ത് നടത്തേണ്ടിയിരുന്ന ചടങ്ങിൽ അൽപം മാറ്റം വരുത്തി. മിസ്റ്റർ ആന്റ് മിസിസ്സ് എന്നെഴുതിയ ഫോട്ടോ ബൂത്തിലെ പേരുകൾ മാറ്റി കെയ്‌ലിയുടെ പാർട്ടി എന്നാക്കിയ ശേഷമായിരുന്നു ഫോട്ടോഷൂട്ട്. നൃത്തവും പാട്ടുമായി ആഘോഷമാക്കിയ ദിവസത്തിനുശേഷം തനിക്കൊപ്പം ഈ ദിവസം പങ്കിട്ട എല്ലാവർക്കും കെയ്‌ലി നന്ദി അറിയിച്ചു.

ടർക്കിയിലേക്ക് ഇരുവരും ഹണിമൂണും ബുക്ക് ചെയ്തിരുന്നു. അതു റദ്ദാക്കിയ കെയ്‌ലി മറ്റൊരിടത്തേക്ക് താമസം മാറ്റി ജീവിതം സ്വയം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. കെല്ലവുമായി തർക്കത്തിനോ വഴക്കിനോ താനില്ലെന്നും കെയ്‌ലി വ്യക്തമാക്കുന്നു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി