ആറ് മണിക്കൂറിനുള്ളില്‍ ഇട്ടത് 24 മുട്ട ; വീട്ടുകാർക്കും നാട്ടുകാർക്കും അത്ഭുതമായി കോഴി

ആറ് മണിക്കൂറിനുള്ളിൽ 24 മുട്ടയിട്ട് വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി കോഴി. പുന്നപ്ര തെക്ക് ചെറകാട്ടിൽ സി.എൻ.ബിജുകുമാറിന്റെ വീട്ടിലെ ബിവി ‌380 എന്ന സങ്കരയിനം കോഴിയാണ് ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിൽ 24 മുട്ടകളിട്ടത്.

ബിജുകുമാറിന്റെ മക്കൾ ‘ചിന്നു’ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന കോഴിയാണ് നാടിനും വീടിനും കൗതുകമായി മാറിയത്. ഇന്നലെ രാവിലെ ചിന്നു മുടന്തി നടക്കുന്നതും ശ്രദ്ധിച്ച ബിജുകുമാർ തൈലം പുരട്ടിയ ശേഷം മറ്റു കോഴികളിൽനിന്ന് ഇതിനെ മാറ്റി നിർത്തി. അൽപനേരം കഴിഞ്ഞ് തുടർച്ചയായി മുട്ടയിടുകയായിരുന്നു.

അസാധാരാണ മുട്ടയിടൽ അറിഞ്ഞ് എത്തിയ നാട്ടുകാരുടെ എന്തിയെങ്കിലും കോഴി മുട്ടയിടൽ തുടർന്നു.8 മാസം പ്രായമായ ചിന്നുവിനെ ഉൾപ്പെടെ 23 കോഴികളെ ബാങ്ക് വായ്പയെടുത്ത് 7 മാസം മുൻപാണ് ബിജുവും ഭാര്യ മിനിയും ചേർന്ന് വാങ്ങിയത്.

സംഭവം അപൂർവമാണെന്നും ശാസ്ത്രീയ പഠനങ്ങൾക്കു ശേഷം മാത്രമേ ഇങ്ങനെ സംഭവിക്കുന്നതിന്റെ കാരണം വ്യക്തമാകൂ എന്നും മണ്ണുത്തി വെറ്ററിനറി സർവകലാശാല പോൾട്രി ആൻഡ് ഡക് ഫാം അസി.പ്രഫ. ബിനോജ് ചാക്കോ പറഞ്ഞു സംഭവം

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ