സെറ , ഫാഷന്‍ രംഗത്തെ കൊച്ചുരാജകുമാരി

മൂന്നു വയസ്സ് മാത്രം പ്രായമുള്ള, മോഡലിംഗ് രംഗത്തെ കൊച്ചു രാജകുമാരിയാണ് സെറ സനീഷ്. ചെറുപ്രായത്തിലെ മോഡല്‍ ആയ മിടുക്കിക്ക് സിനിമകളോടും പ്രിയമാണ്.

കുസൃതി കുടുക്കയായി കളിച്ചു നടക്കുമ്പോഴും, ക്യാമറയുടെ മുന്നില്‍ എത്തിയാല്‍ മികച്ചൊരു മോഡലിന്റെ,അഭിനേത്രിയുടെ പാകം വന്ന മനസ്സിനുടമ. പാകം വന്ന പ്രകടനത്തിന്റെ തെളിവാണ് തേടി എത്തിയ അവസരങ്ങള്‍.മൂഡ് എന്തായാലും ക്യാമറയുടെ മുന്നിലെത്തിയാല്‍ ആള് ഹാപ്പിയാണ്. ഏത് പോസ് വേണമെന്ന് പറഞ്ഞാല്‍ മതി സെറകുട്ടി റെഡി.

തിരുവനന്തപുരം കസവുമാള്‍, ഹെര്‍ബല്‍ വില്ലേജ് ആയുര്‍വേദ പ്രൊഡക്ട്സ് തുടങ്ങി നിരവധി പരസ്യ ചിത്രങ്ങളില്‍ വേഷമിട്ട ഈ കൊച്ചുമിടുക്കിക്ക് ബാലതാരങ്ങളുടെ സമൂഹമാധ്യമ ഗ്രൂപ്പിലും ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിലും ആരാധകര്‍ ഏറെയാണ്.

യൂറോപ്യന്‍ രാജ്യങ്ങളായ യുഎസ്എ, കാനഡ,യുകെ,ഫ്രാന്‍സ്,അറബ് രാജ്യങ്ങളായ ദുബായ്,സൗദി, ഒമാന്‍,ബഹ്‌റിന്‍ എന്നിങ്ങനെയുള്ള ഇന്റര്‍നാഷണല്‍ സൈറ്റുകള്‍, നിരവധി മാഗസിനുകള്‍,മറ്റു പ്രൊഡക്ഷന്‍ കമ്പനികള്‍ ഇങ്ങനെ നീളുന്നു സെറ യുടെ ചിത്രങ്ങള്‍ മോഡല്‍ ആക്കിയവരുടെ പട്ടിക. യൂണൈറ്റഡ് ഫാഷന്‍ ഫെഡറേഷന്‍ മെമ്പര്‍ കൂടിയാണ് സെറ.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”