'ആത്മഹത്യ ചെയ്യാൻ പോയ മുത്തച്ഛനെ തിരിച്ചുകൊണ്ടു വന്നത് അച്ഛൻ; കോട്ടയത്തിന്റെ കൾച്ചർ എന്നെ ഒരുപാട് സ്വാധീനിച്ചു'; ബീന കണ്ണൻ

ഇന്ത്യൻ വസ്ത്രവ്യാപാര രംഗത്ത് തങ്ങളുടേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത സ്ഥാപനമാണ് ശീമാട്ടി. ഇപ്പോൾ ബീന കണ്ണനാണ് അതിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കുട്ടികാലത്ത് താൻ നേരിട്ട പ്രതിസന്ധികളെ പറ്റിയും മുത്തച്ഛൻ ആത്മഹത്യ ചെയ്യാൻ പോയതിനെ പറ്റിയും തുറന്നു സംസാരിക്കുകയാണ് ബീന കണ്ണൻ.

“ബാക്കിയുള്ളവരൊക്കെ പണമൊക്കെ മാറ്റുമ്പോൾ കട നടത്താൻ അപ്പൂപ്പൻ ബുദ്ധിമുട്ടിയിട്ടുണ്ട് സങ്കടപ്പെട്ട് കന്യകുമാരിയിലൊക്കെ പോയി ഇരിക്കും. സൂയിസൈഡ് ചെയ്യാൻ പോയ പോക്കാണ്. കുടുംബക്കാർ പലരും അങ്ങോട്ടും ഇങ്ങോട്ടും  പണം മാറ്റിയതിന്റെ പേരിലാണ് അദ്ദേഹം പോയത്. പിന്നെ എന്റെ അച്ഛൻ കാളവണ്ടിയിൽ കേറി 12 ദിവസം തപ്പിയാണ് കന്യാകുമാരിയിൽ നിന്ന് അപ്പൂപ്പനെ തിരിച്ചുകൊണ്ടുവരുന്നത്.” ബീന കണ്ണൻ പറഞ്ഞു.

അച്ഛനായിരുന്നു കുടുംബം മുഴുവൻ നോക്കയിരുന്നതും,  ബ്രാഞ്ചുകൾ എല്ലാം നടത്തിയരുന്നതെന്നും  ബാക്കിയുള്ളവർ വല്ലപ്പോഴും ഒന്ന് സഹായിക്കാൻ മാത്രമേ വരാറൊളളൂ എന്നും ബീന കണ്ണൻ പറഞ്ഞു. “ഓരോ സ്ഥലത്തും ബ്രാഞ്ചുകൾ തുടങ്ങുന്നതിന്റെ ചർച്ചയ്ക്ക് ആർക്കിടെക്റ്റ് സഹദേവനെ കൊണ്ടുവരുമായിരുന്നു. അദ്ദേഹത്തിന്റെ തിരക്ക് കാരണം ഇന്ത്യയുടെ പല ഭാഗത്തയായിരുന്നു അന്നൊക്കെ  അദ്ദേഹത്തിന്റെ ഭക്ഷണം.അത്തരമൊരു യാത്രയുടെ സുഖവും രസവും എന്നെയും  ആകർഷിച്ചു. അദ്ദേഹം എന്നെ മകളെ പോലെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ കൂടെയാണ് ശീമാട്ടിയും വളരുന്നത്.” ബീന കണ്ണൻ കൂട്ടിച്ചേർത്തു.

ശീമാട്ടിയുടെ കുടുംബത്തെ മുഴുവൻ നോക്കിയത് അച്ഛനായിരുന്നു. കുടുംബത്തിലെ എല്ലാവരുടെയും കല്ല്യാണം നടത്തിയതും അച്ഛനായിരുന്നു. സഫാരി ടി. വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ബീന കണ്ണൻ പറഞ്ഞു.

സ്കൂൾ ജീവിതം പോലെതന്നെ കോട്ടയത്തെ ഒരു കൾച്ചർ എന്നെ ഞാനാക്കാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞങ്ങൾ റെഡ്ഡിയാർമാർ ആണ്. അന്ന് തൊട്ടേ വീട്ടിലൊക്കെ മദ്രാസിൽ നിന്നും വാങ്ങിച്ച ഗ്ലാസ്സ് പ്ലേറ്റുകൾ ഉപയോഗിക്കുമായിരുന്നു.  കടയിൽ എല്ലാ  വർഷവും  ഡിസ്കൌണ്ട് സെയിൽ ഇടുമായിരുന്നു. അതൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല കടയും വീടും എപ്പോഴും രണ്ടായിരുന്നു. കടയിലെ ബുദ്ധിമുട്ടുകളും കടങ്ങളും ഒന്നും തന്നെ ഞങ്ങളെ അറിയിച്ചിരുന്നില്ല. ബീന കണ്ണൻ പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ